Advertisement

ഒളിമ്പിക്സ് അവസാനിച്ച് ദിവസങ്ങൾക്ക് ശേഷം മത്സരങ്ങൾ സംപ്രേക്ഷണം ചെയ്ത് ഉത്തര കൊറിയ

August 13, 2021
Google News 2 minutes Read
North Korea airs Olympics coverage

ടോക്യോ ഒളിംപിക്‌സിന്റെ സമാപന ചടങ്ങിന് രണ്ട്‌ ദിവസം ശേഷം ആദ്യമായി മത്സരങ്ങൾ സംപ്രേക്ഷണം ചെയ്ത് ഉത്തര കൊറിയ. ഒളിമ്പിക്‌സിൽ ബ്രിട്ടനും ചിലിയും തമ്മിലുള്ള വനിതാ ഫുട്‌ബോൾ മത്സരം ഉത്തര കൊറിയൻ ദേശീയ ടെലിവിഷൻ ഈയാഴ്ച സംപ്രേഷണം ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂലൈ 21 നാണ് മത്സരം നടന്നത്.

വനിതാ ഫുട്‌ബോൾ മത്സരം 70 മിനിറ്റ് കമന്ററി കൂടാതെ കുറഞ്ഞ റെസല്യൂഷനിൽ സംപ്രേഷണം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മത്സരത്തിന്റെ ദൃശ്യങ്ങൾ എങ്ങനെ ലഭിച്ചുവെന്ന കാര്യത്തിൽ വ്യക്തതയില്ല. മുൻ വർഷങ്ങളിൽ, ഏഷ്യ-പസഫിക് ബ്രോഡ്കാസ്റ്റിംഗ് യൂണിയൻ ദക്ഷിണ കൊറിയൻ ബ്രോഡ്കാസ്റ്ററായ എസ്.ബി.എസുമായുള്ള പങ്കാളിത്തത്തിലൂടെ മത്സരങ്ങളുടെ ദൃശ്യങ്ങൾ ഉത്തര കൊറിയക്ക് നൽകിയിരുന്നു.

Read Also : കൊവിഡിന്റെ ഉത്ഭവം കണ്ടെത്താന്‍ വീണ്ടും ലോകാരോഗ്യ സംഘടന; എതിര്‍ത്ത് ചൈനയും

കൊവിഡിന്റെ പേരും പറഞ്ഞ് ഒളിമ്പിക്‌സിൽ പങ്കെടുക്കാതിരുന്ന രാജ്യമാണ് ഉത്തര കൊറിയ. കൊവിഡിൽ നിന്ന് അത്‌ലറ്റുകളെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് ഉത്തര കൊറിയ ഒളിംപിക്സിൽ നിന്ന് വിട്ടു നിന്നത്. രാജ്യത്ത് കൊവിഡ് വൈറസ് ബാധിച്ചിട്ടില്ലെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്. എന്നാൽ, വിദഗ്ധർ ഈ വാദം തള്ളി കളഞ്ഞു.

ടോക്യോ ഒളിമ്പിക്‌സിൽ നിന്ന് വിട്ടുനിൽക്കാനുള്ള ഉത്തരകൊറിയയുടെ തീരുമാനം സംയുക്തമായി മത്സരിക്കാമെന്ന ദക്ഷിണ കൊറിയയുടെ പ്രതീക്ഷകളും ഇല്ലാതാക്കിയിരുന്നു. നേരത്ത്, 2018 വിന്റർ ഒളിമ്പിക്‌സിൽ ഉത്തര- ദക്ഷിണ കൊറിയകൾ സംയുക്തമായാണ് മത്സരിച്ചത്. 1988-ലെ സോൾ ഒളിമ്പിക്സ് ബഹിഷ്‌കരിച്ചതിന് ശേഷം ഉത്തരകൊറിയ ഇതാദ്യമായാണ് ഒരു സമ്മർ ഒളിമ്പിക്‌സിൽ പങ്കെടുക്കാതിരിക്കുന്നത്.

Story Highlight: North Korea airs Olympics coverage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here