Advertisement

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് ; പൂക്കോയ തങ്ങൾ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ

August 13, 2021
Google News 2 minutes Read
fashion gold

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ജുവല്ലറി മാനേജിംഗ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങളെ നാലു ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡിയിൽ വാങ്ങിയ പൂക്കോയ തങ്ങളെ കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ് പി യുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യും.

ബുധനാഴ്ച കോടതിയിൽ കീഴടങ്ങിയ തങ്ങളെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ ഒന്‍പത് മാസമായി ഒളിവിലായിരുന്നു ടി കെ പൂക്കോയ തങ്ങൾ ആഗസ്റ്റ് പതിനൊന്നാം തീയതിയാണ് കീഴടങ്ങിയത്. കാസര്‍ഗോഡ്‌ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്.

Read Also : നിക്ഷേപ തട്ടിപ്പ്: പൂക്കോയ തങ്ങൾ കീഴടങ്ങിയേക്കും

ജ്വല്ലറി ചെയര്‍മാനും മഞ്ചേശ്വരം മുന്‍ എംഎല്‍എയുമായ കമറുദ്ദീനും ലീഗ് പ്രാദേശിക നേതാവായ പൂക്കോയ തങ്ങളും പ്രതിയായ ഫാഷന്‍ ഗോള്‍ഡ് കേസില്‍ നൂറിലേറെ പരാതികളായിരുന്നു ലഭിച്ചത്. കാസര്‍ഗോട്ടെയും കണ്ണൂരിലേയും വിവിധ പൊലീസ് സ്റ്റേഷനുകളില്‍ലായിരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. 90 ദിവസത്തിലധികം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന അദ്ദേഹം മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങുകയായിരുന്നു.

Read Also : ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസ്; പൂക്കോയ തങ്ങള്‍ കീഴടങ്ങി

Story Highlight: Pookoya thangal Fashion gold jewellery fraud case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here