Advertisement

ശമ്പളം നൽകാൻ പണമില്ല; തിരുവിതാംകൂർ ദേവസ്വം ബോർഡ് അതിഗുരുതര സാമ്പത്തിക പ്രതി സന്ധിയിൽ

August 13, 2021
Google News 2 minutes Read
travancore devaswom board crisis

തിരുവിതാംകൂർ ദേവസ്വം ബോർഡ് അതിഗുരുതര സാമ്പത്തിക പ്രതി സന്ധിയിൽ. അടുത്ത മാസം ശമ്പളം നൽകാൻ പണമില്ലെന്ന് ബോർഡ് അറിയിച്ചു. നിലവിൽ ബോർഡിന്റെ നീക്കിയിരിപ്പ് 10 കോടിയിൽ താഴെ മാത്രമാണ്. സർക്കാരിനോട് വീണ്ടും സഹായം തേടിയതായി ബോർഡ് പ്രസിഡൻ്റ് എൻ.വാസു അറിയിച്ചു. (travancore devaswom board crisis)

കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് ദേവസ്വം ബോർഡിലും സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തത്. ബോർഡിന്റെ കീഴിലുള്ള 1250 ഓളം ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം പൂർണമായും നിലച്ചതോടെയാണ് ദേവസ്വം ബോർഡിനെ പ്രതിസന്ധിയിലാക്കിയത്.

Read Also: കൊവിഡ് 19 വ്യാപനം; തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന് കീ‍ഴിലുള്ള ക്ഷേത്രങ്ങളില്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണം അനുവദിക്കുകയില്ല

പത്ത് കോടി രൂപയുടെ നീക്കിയിരിപ്പിന് പുറമെ 13 കോടി രൂപ നിക്ഷേപമായി ഉണ്ട്. എന്നാൽ ഈ പലിശയും ജീവനക്കാർക്ക് ശമ്പളം നൽകാൻ തികയാത്തതുകൊണ്ടാണ് ബോർഡ് സർക്കാർ സഹായം തേടിയിരിക്കുന്നത്.

Story Highlight: travancore devaswom board crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here