Advertisement

ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് ആശ്വാസം; ഇടുക്കിയിൽ ഫോൺ വിതരണം ആരംഭിച്ച് വിവോ

August 13, 2021
Google News 1 minute Read
VIVO

വീടുകള്‍ വിദ്യാലയങ്ങളാകുന്ന ഈ കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യം എല്ലാ വീടുകളിലും ഉണ്ടാവണമെന്നില്ല. പഠന സൗകര്യമില്ലത്ത കുട്ടികളെ കണ്ടെത്തി പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്കായി ഫോണുകൾ വിതരണം ചെയ്യുകയാണ് വിവോയും ട്വന്റിഫോറും സംയുക്തമായി.

പദ്ധതിയുടെ ഭാഗമായി ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബ് തെരഞ്ഞെടുത്ത 26 ഓളം വിദ്യാർത്ഥികൾക്കാണ് ഇടുക്കിയിൽ മൊബൈൽ ഫോണുകൾ വിതരണം ചെയ്തത്. കേരളത്തിൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസം പകരുന്ന പദ്ധതിയാണ് വിവോയും ട്വന്റി ഫോറും ചേർന്ന് ഒരുക്കിയിരിക്കുന്നത്.

വ്യാപാരമേഖലയിലെ മുന്നേറ്റത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയ്ക്കും ഊന്നൽ നൽകുകയാണ് വിവോ ഇ പദ്ധതിയിലൂടെ. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഇക്കാലത്ത് പ്രയാസം അനുഭവിക്കുന്ന രാജ്യത്തെ കുട്ടികൾക്കായി ആയിരം മൊബൈൽ ഫോണുകൾ ഇതിനോടകം വിവോ നൽകിക്കഴിഞ്ഞു.

Read Also : നിർധനരായ 300 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈലുകൾ വിതരണം ചെയ്ത് വിവോ

മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ അഞ്ച് ലക്ഷം വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസം പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിവോ ട്വന്റി ഫോറുമായി ചേർന്ന് ഈ പദ്ധതി ആരംഭിച്ചത്.

Story Highlight: vivo distribute mobile phones Idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here