Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (14-08-2021)

August 14, 2021
Google News 1 minute Read
august 14 top news

റോഡ് പുനർനിർമാണ് പൂർത്തീകരിച്ചത് മികച്ച രീതിയിൽ; വിവാദം ബാധിക്കില്ല : ജി സുധാകരൻ (august 14 top news)

എഎം ആരിഫ് എംപിയുടെ ആരോപണങ്ങൾ തള്ളി മുൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. മികച്ച രീതിയിലാണ് റോഡ് പുനർനിർമാണ് പൂർത്തീകരിച്ചതെന്ന് ജി സുധാകരൻ പറഞ്ഞു. നിർമാണങ്ങൾക്ക് മേൽനോട്ടം വഹിച്ചത് മികവ് തെളിയിച്ച ഉദ്യോ​ഗസ്ഥരെന്ന് മുൻമന്ത്രി പറഞ്ഞു. അപാകതയുണ്ടെങ്കിൽ പരിശോധിക്കട്ടെയെന്നും വിവാദം തന്നെ ബാധിക്കില്ലെന്നും ജി സുധാകരൻ ട്വന്റിഫോറിനോട് പറഞ്ഞു.

എ എം ആരിഫിന്റെ കത്ത് ലഭിച്ചു; കരാറുകാരന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടോയെന്ന് പരിശോധിക്കും : മന്ത്രി മുഹമ്മദ് റിയാസ്

എ എം ആരിഫിന്റെ കത്ത് സ്ഥിരീകരിച്ച് മുഹമ്മദ് റിയാസ്. ആരിഫ് എംപിയുടെ കത്ത് ലഭിച്ചുവെന്നും കരാറുകാരന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊതുമരാമരത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

ജി സുധാകരനെതിരെ വീണ്ടും ആരിഫ് എംപിയുടെ നീക്കം

ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് എ.എം. ആരിഫ് എംപി. ദേശീയപാത 66 ൽ അരൂർ മതൽ ചേർത്തല വരെ (23.6 KM) പുനർനിർമിച്ചതിൽ ക്രമക്കേട് ഉണ്ടെന്ന് ആരിഫ് ആരോപിച്ചു.

കേരള ബാങ്ക് എടിഎം തട്ടിപ്പ്; പണം ബിറ്റ്കോയിനാക്കി മാറ്റിയെന്ന് പ്രതികൾ

കേരള ബാങ്ക് എടിഎം തട്ടിപ്പിൽ പ്രതികളുടെ മൊഴി പുറത്ത്. തട്ടിയ പണം ബിറ്റ്കോയിനാക്കി മാറ്റിയെന്ന് പ്രതികൾ പറഞ്ഞു. ബാങ്ക് ഇടപാടുകൾ സംശയം ഉണ്ടാക്കുമെന്നതിനാലാണ് ബിറ്റ്കോയിൻ ഇടപാടുകൾ നടത്തിയത്.

പാലക്കാട് ചന്ദ്രാനഗറിലെ ബാങ്ക് കവര്‍ച്ച; നാസിക് സ്വദേശി പിടിയിൽ

പാലക്കാട് ചന്ദ്രാനഗറിലെ ബാങ്ക് കവര്‍ച്ച നടത്തിയയാൾ പിടിയിൽ. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയാണ് കവര്‍ച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ വഴി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹർജി

ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹർജി നൽകി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇത് സംബന്ധിച്ച് അപേക്ഷ സമർപ്പിച്ചു. പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

നിയമസഭ തെരഞ്ഞെടുപ്പ്; കേരളത്തിലെ ഭിന്നതകൾ തെരഞ്ഞെടുപ്പിനെ ബാധിച്ചു, നടപടി വേണമെന്ന് ​സിപിഐഎം

കേരളത്തിലെ ഭിന്നതകൾ തെരെഞ്ഞെടുപ്പിൽ ബാധിച്ചതായി സിപിഐഎം. തെരെഞ്ഞെടുപ്പ് ഭിന്നതയിൽ കടുത്ത നടപടി വേണമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് അവലോകനം ചെയ്ത് കൊണ്ട് സംസ്ഥാന കമ്മറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര കമ്മിറ്റിയിൽ നടന്ന ചർച്ചകൾ അടിസ്ഥാനപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തയാറാക്കിയിരിക്കുന്നത്.

Story Highlight: august 14 top news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here