Advertisement

രോഗി മരിച്ച വിവരം ആശുപത്രി അധികൃതർ അറിയിച്ചില്ലെന്ന് പരാതി ; വണ്ടാനം മെഡിക്കൽ കോളജിനെതിരെ പരാതി

August 14, 2021
Google News 2 minutes Read
deadbody

വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ രോഗി മരിച്ച വിവരം ആശുപത്രി അധികൃതർ അറിയിച്ചില്ലെന്ന് ബന്ധുക്കളുടെ പരാതി. ഹരിപ്പാട് സ്വദേശി ദേവദാസിന്റെ(55 ) മരണത്തിലാണ് പരാതി. രോഗി മരിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്ന് മകൾ രമ്യ ട്വന്റി ഫോറിനോട് പറഞ്ഞു.

രോഗിയെക്കുറിച്ച് ഐസിയു വിൽ അന്വേഷിച്ചപ്പോൾ മോർച്ചറിയിലേക്ക് മാറ്റിയെന്നായിരുന്നു ആശുപത്രി ജീവനക്കാർ നൽകിയ മറുപടി. രണ്ട് ദിവസം കഴിഞ്ഞാണ് മരണ വിവരം അറിയുന്നതെന്നും മകൾ വ്യക്തമാക്കി.

Read Also : സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം; 5 ജില്ലകളിൽ സ്റ്റോക്ക് പൂർണമായി തീർന്നു

അതേസമയം, മരണ വിവരം ബന്ധുക്കളെ അറിയിച്ചിരുന്നെന്നും സംഭവത്തിൽ വീഴ്ചപറ്റിയിട്ടില്ലെന്നും വണ്ടാനം മെഡിക്കൽ കോളജ് സൂപ്രണ്ട് ട്വന്റി ഫോറിനോട് പറഞ്ഞു.

Read Also :സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പുതിയ പ്രിന്‍സിപ്പല്‍മാര്‍; വയനാട് മെഡിക്കല്‍ കോളജിലെ നിയമനം ഇതാദ്യം

Story Highlight: Complaint against Vandanam Medical College

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here