Advertisement

75-ാം സ്വാതന്ത്ര ദിനാഘോഷത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി രാജ്യം; ചെങ്കോട്ടയിൽ മൾട്ടി ലെവൽ സുരക്ഷ

August 14, 2021
Google News 1 minute Read
multi level security red fort

75-ാം സ്വാതന്ത്രദിനാഘോഷത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി രാജ്യം. രാജ്യതലസ്ഥാനവും തന്ത്രപ്രധാനമേഖലളും രാജ്യാതിർത്തികളും മുംബൈ അടക്കമുള്ള പ്രധാന നഗരങ്ങളും അതീവ സുരക്ഷാവലയത്തിലാണ്. ഭീകരാക്രമണഭീഷണി മുൻനിർത്തി പ്രധാനമന്ത്രി പതാക ഉയർത്തുന്ന ചെങ്കോട്ടയിൽ മൾട്ടി ലെവൽ സുരക്ഷ സംവിധാനം ആണ് ഒരുക്കിയിട്ടുള്ളത്. വൈകീട്ട് രാഷ്ട്രപതി രാജ്യത്തെ അഭിസമ്പോദന ചെയ്യും.

കേന്ദ്രസേനവിഭാഗങ്ങളുടെയും സംസ്ഥാന പൊലീസിന്റെയും സംയുക്ത നിയന്ത്രണത്തിലാണ് ഡൽഹി നഗരം. ചെങ്കോട്ട പരിസരത്തേക്കുള്ള റോഡുകൾ അടച്ചു. ഡൽഹി നഗരത്തിലെ റോഡുകളിലെ പ്രവേശനവും പരിമിതപ്പെടുത്തി. മെട്രോ സ്റ്റേഷനുകളും മാർക്കറ്റുകളും തന്ത്രപ്രധാന കെട്ടിടങ്ങളും സേനയുടെ നിരീക്ഷണത്തിലാണ്.

ജമ്മുകാശ്മീർ, പഞ്ചാബ് , രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിൽ സുരക്ഷസംവിധാനം ശക്തിപ്പെടുത്തി. ഡ്രോൺ ആക്രമണങ്ങൾ അടക്കമുള്ളവയെ നേരിടാൻ അതിർത്തികൾ സജ്ജമാണ്. ലഷ്കറെ തോയ്ബ, അൽ ഖ്വായ്ദ ആക്രമണ ഭീഷണി രാജ്യം നേരിടുന്നുണ്ട്.

Read Also : ഒളിമങ്ങാത്ത സ്വാതന്ത്ര്യ സമര സ്മരണകളുമായി ചരിത്രത്തിൽ ഇടം നേടാത്ത കാടക സമരം

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളോട് കുടുതൽ ജാഗ്രത പുലർത്തണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. മുംബൈയിൽ ഭീകരാക്രമണ ഭീഷണി ഉള്ളതായ് സംസ്ഥാന പോലിസിന്റെ ഇൻറലിജൻസ് വിഭാഗവും മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ നഗരത്തിലാകെ നിരിക്ഷണം കർശനമാക്കാൻ മഹാരാഷ്ട്ര ഡി.ജി.പി നിർദ്ദേശം നൽകി.

അതിനിടെ, രാജ്യ തലസ്ഥാനത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന നാലംഗ സംഘത്തെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ ഇന്ന് പിടികൂടി.

Story Highlight: multi level security red fort

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here