Advertisement

ഓൺലൈൻ പഠനം പ്രതിസന്ധി; കാസർഗോഡ് ജില്ലയിലെ വിദ്യാർത്ഥികൾക്ക് വിവോയുടെ കൈത്താങ്ങ്

August 14, 2021
Google News 2 minutes Read
phone

സംസ്ഥാനത്ത് ഉടനീളം അർഹരായ 300 ഓളം വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിനായി മൊബൈൽ ഫോൺ നൽകി കൈത്താങ്ങാകുയാണ് വിവോയും ട്വന്റിഫോറും സംയുക്തമായി. പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠനം പ്രതിസന്ധിയിലായ കാസർഗോഡ് ജില്ലയിലെ വിദ്യാർത്ഥികൾക്ക് വിവോ മൊബൈൽ ഫോണുകൾ വിതരണം ചെയ്തു.

കേരളത്തിൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസം പകരുന്ന പദ്ധതിയാണ് വിവോയും ട്വന്റി ഫോറും ചേർന്ന് ഒരുക്കിയിരിക്കുന്നത്. വ്യാപാരമേഖലയിലെ മുന്നേറ്റത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയ്ക്കും ഊന്നൽ നൽകുകയാണ് വിവോ ഇ പദ്ധതിയിലൂടെ.

Read Also : നിർധനരായ 300 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈലുകൾ വിതരണം ചെയ്ത് വിവോ

മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ അഞ്ച് ലക്ഷം വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസം പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിവോ ഈ നടപടി ആരംഭിച്ചത്. ഫ്ളവേഴ്സ് ഫാമിലി ക്ലബ് അം​ഗങ്ങളുടെ സഹായോത്തോടെയാണ് കേരളത്തിലെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി ഏറ്റവും അർഹതപ്പെട്ട നിർധനരായ വിദ്യാർത്ഥികളെ കണ്ടെത്തി മൊബൈൽ ഫോണുകൾ വിതരണം ചെയ്യുന്നത്.

Read Also : ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് ആശ്വാസം; ഇടുക്കിയിൽ ഫോൺ വിതരണം ആരംഭിച്ച് വിവോ

Story Highlight: vivo distribute Mobile Phones Kasaragod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here