രാജ്യത്തെ പുതിയ നിയമനിർമാണങ്ങളിൽ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ്

രാജ്യത്തെ പുതിയ നിയമനിർമാണങ്ങളിൽ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. പുതിയ നിയമങ്ങളിൽ വ്യക്തതയില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അറിയിച്ചു. ‘നിയമം നിർമിക്കുന്നത് എന്തിന് വേണ്ടിയാണ് എണ്ണത്തിലും വ്യക്തതയില്ല. ഇന്ത്യൻ പാർലമെന്റിൽ ബുദ്ധിജീവികളുടെയും അഭിഭാഷകരുടെയും കുറവ് പ്രകടം’, എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മുൻപ് ഗുണകരമായ സംവാദങ്ങൾ പാർലമെൻറിൽ നടക്കുമായിരുന്നുവെന്നും, അന്ന് നിയമങ്ങൾ വ്യാഖാനിക്കുക ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ആയിരുന്നില്ലെന്നും ചീഫ് ജസ്റ്റിസ്. സുപ്രിം കോടതിയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
ചീഫ് ജസ്റ്റിസ് എൻ.വി. രമണ പാർലമെന്റിന്റെ പ്രവർത്തനത്തെ ശക്തമായി വിമർശിച്ചു. പൊതുസേവനത്തിനായി അഭിഭാഷകരുടെ കുറച്ച് സമയം സംഭാവന ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു.
“നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളെ നോക്കിയാൽ, അവരിൽ പലരും അഭിഭാഷകരായിരുന്നു. ലോക്സഭയിലെയും രാജ്യസഭയിലെയും ആദ്യ അംഗങ്ങൾ അഭിഭാഷക സമൂഹത്തിൽ നിന്നുള്ളവരായിരുന്നു,” ജസ്റ്റിസ് രമണ പറഞ്ഞു.
Story Highlight: Chief Justice Ramana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here