ദേശീയ പതാകയോട് അനാദരവ്; കെ സുരേന്ദ്രനെതിരെ പരാതി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന് പരാതി. സിപിഐഎം പാളയം ഏരിയ കമ്മിറ്റി അംഗം ആര്‍ പ്രദീപാണ് പരാതിക്കാരന്‍. കെ സുരേന്ദ്രന്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷം തുടര്‍നടപടിയെടുക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.
സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് ബിജെപി അധ്യക്ഷന്‍ പതാക ഉയര്‍ത്തിയത്. ആദ്യം തലകീഴായി ഉയര്‍ത്തിയ പതാക അബദ്ധം മനസിലാക്കി താഴ്ത്തുകയായിരുന്നു. പിന്നെ വീണ്ടും ഉയര്‍ത്തി പ്രശ്‌നം പരിഹരിച്ചു. എന്നാല്‍ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് സമൂഹമാധ്യമങ്ങളിലടക്കം സുരേന്ദ്രനെതിരെ വിമര്‍ശനമുയര്‍ന്നത്.
Story Highlight: complaint against k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here