ദേശീയ പാത നിർമ്മാണം ; എ എം ആരിഫ് എംപി യെ തള്ളി സിപിഐഎം ആലപ്പുഴ ജില്ലാ നേതൃത്വം

ആലപ്പുഴ ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ജി സുധാകരനെതിരായ പരാതിയിൽ എ എം ആരിഫ് എം പി യെ തള്ളി സി പി ഐ എം ആലപ്പുഴ ജില്ലാ നേതൃത്വം. പാർട്ടിയോട് ആലോചിക്കാതെ പരാതി നൽകിയത് അനൗചിത്യമെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു.
പരാതിയെക്കുറിച്ച് സംസാരിച്ചെന്ന ആരിഫിന്റെ വാദം തെറ്റാണ്. പരാതി നേരത്തെ അന്വേഷിച്ച് തള്ളിയതാണെന്നും വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നും ജില്ലാ സെക്രട്ടറി ആർ നാസർ വ്യക്തമാക്കി.
ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കാണിച്ചാണ് എ.എം. ആരിഫ് എംപി കത്ത് നൽകിയിരുന്നു. ദേശീയപാത 66 ൽ അരൂർ മതൽ ചേർത്തല വരെ (23.6 KM) പുനർനിർമിച്ചതിൽ ക്രമക്കേട് ഉണ്ടെന്ന് ആരിഫ് ആരോപിച്ചു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് എഎം ആരിഫ് എംപി കത്ത് നൽകിയിരുന്നു .
Read Also : റോഡ് പുനർനിർമാണം പൂർത്തീകരിച്ചത് മികച്ച രീതിയിൽ; വിവാദം ബാധിക്കില്ല : ജി സുധാകരൻ
ഇതിനിടെ എഎം ആരിഫ് എംപിയുടെ ആരോപണങ്ങൾ തള്ളി മുൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ രംഗത്തെത്തിയിരുന്നു . മികച്ച രീതിയിലാണ് റോഡ് പുനർനിർമാണ് പൂർത്തീകരിച്ചതെന്ന് ജി സുധാകരൻ പറഞ്ഞു. നിർമാണങ്ങൾക്ക് മേൽനോട്ടം വഹിച്ചത് മികവ് തെളിയിച്ച ഉദ്യോഗസ്ഥരെന്ന് മുൻമന്ത്രി പറഞ്ഞു. അപാകതയുണ്ടെങ്കിൽ പരിശോധിക്കട്ടെയെന്നും വിവാദം തന്നെ ബാധിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.
Story Highlight: National Highway Construction; CPI (M) Alappuzha district leadership about A M Ariff
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here