തിരുവനന്തപുരം മാറനല്ലൂരിൽ യുവാവ് സുഹൃത്തുക്കളെ തലക്കടിച്ച് കൊന്നു

തിരുവനന്തപുരം മാറനല്ലൂരിൽ യുവാവ് സുഹൃത്തുക്കളായ രണ്ട് പേരെ തലക്കടിച്ച് കൊന്നു. മാറനല്ലൂരിന് സമീപം മൂലക്കോണം സ്വദേശികളായ
സന്തോഷും സജീഷുമാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം പ്രതിയായ അരുൺ രാജ് മാറന്നല്ലൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ഇന്ന് പുലർച്ചയോടെ സന്തോഷിന്റെ വീട്ടിൽ വച്ചാണ് കൊലനടന്നത്. ക്രിമിനൽ പശ്ചാത്തലമുള്ള മൂന്ന് പേരും ഒരുമിച്ചിരുന്ന് മദ്യപിച്ചെന്നും അതിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read Also : മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ കൊന്നു: മകന് 10 വർഷം കഠിന തടവ്
ജാക്കി ലിവർകൊണ്ടാണ് തലക്കടിച്ചത്. കൊല്ലപ്പെട്ട സന്തോഷും സജീഷും പാറമടയിലെ തൊഴിലാളികളും പ്രതി പ്രകാശ് എന്ന അരുൺ രാജ് പ്ലംബിങ് തൊഴിലാളിയാണ്.
Story Highlight: thiruvananthapuram youth murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here