Advertisement

രാജ്യം വിട്ടത് രക്തചൊരിച്ചിൽ ഒഴിവാക്കാൻ : അഷ്റഫ് ​ഗനി

August 16, 2021
Google News 2 minutes Read
ashraf ghani fb post

രാജ്യം വിട്ടതിൽ‍ വിശദീകരണവുമായി അഫ്​ഗാൻ പ്രസിഡന്റ് അഷ്റഫ് ​ഗനി. അഫ്​ഗാനിസ്താൻ വിട്ടത് രക്തചൊരിച്ചിൽ ഒഴിവാക്കാനാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഷ്റഫ് ​ഗനി വ്യക്തമാക്കി. (ashraf ghani fb post)

എനിക്ക് മുന്നിൽ രണ്ട് മാർ​ഗങ്ങളെ ഉണ്ടായിരുന്നുള്ളു. ഒന്നുകിൽ കൊട്ടാരത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന താലിബാനെ നേരിടുക, അല്ലെങ്കിൽ കഴിഞ്ഞ 20 വർഷമായി ഞാൻ സംരക്ഷിച്ചുപോന്ന എന്റെ രാജ്യം വിടുക. താലിബാൻ എത്തിയത് കാബൂളിനെ അക്രമിക്കാനാണ്, കാബൂളഅ‍ ജനങ്ങളെ അക്രമിക്കാനാണ്. ആ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഞാൻ പോകുന്നതായിരുന്നു നല്ലത്.

താലിബാൻ തോക്കുകൾ കൊണ്ടുള്ള നീതിയാണ് സ്വന്തമാക്കിയത്. എന്നാൽ അവർക്കത് നിയമസാധുത നേടികൊടുക്കുമോ ? ജനഹൃദയങ്ങൾ നേടാൻ അവർക്ക് സാധിക്കുമോ ? ചരിത്രം ഒരിക്കലും ഇത്തരം അധികാരമാറ്റത്തിനെ പിന്തുണച്ചിട്ടില്ല. താലിബാനും അത് ലഭിക്കില്ല.

– അഷ്റഫ് ​ഗനി

ഇന്നലെ രാവിലെയോടെ താലിബാൻ അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ ഇന്നലെ ഉച്ചയോടെയാണ് അഫ്​ഗാൻ സർക്കാർ താലിബാന് കീഴടങ്ങിയെന്ന വാർത്ത പുറത്തു വരുന്നത്. താലിബാൻ കാബൂൾ വളഞ്ഞപ്പോൾ തന്നെ അഫ്ഗാൻ സർക്കാർ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഇതിന് പിന്നാലെയാണ് അഷ്റഫ് ​ഗനി രാജ്യം വിട്ടെന്ന വാർത്ത പുറത്ത് വന്നത്.

Read Also : പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് അഫ്​ഗാൻ പതാക നീക്കി; പകരം താലിബാൻ പതാക

അതേസമയം, അഫ്​ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് ദേശീയ പതാക താലിബാൻ നീക്കി. പകരം താലിബാൻ പതാക സ്ഥാപിച്ചു. താലിബാൻ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരണ ചർച്ച അന്തമിഘട്ടത്തിലാണ്.

അഫ്​ഗാനിസ്താനിലെ പ്രധാന ഓഫിസുകളുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. ഭരണത്തിന് മൂന്നം​ഗ താത്കാലിക സമിതിയെ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ താലിബാൻ അം​ഗവുമുണ്ട്. മുൻ പ്രധാനമന്ത്രി ​ഗുൽബുദീൻ ഹെക്മത്യാർ, അബ്ദുല്ല അബ്ദുല്ല എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു.

അതിനിടെ,അഫ്ഗാൻ-താലിബാൻ വിഷയം ചർച്ച ചെയ്യാൻ യു എൻ രക്ഷാ സമിതി യോഗം ഇന്ന് ചേരും . രാവിലെ 10 നാണ് യോഗം ആരംഭിക്കുക. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നതിനിടെ യു എൻ രക്ഷാ സമിതി അടിയന്തര യോഗം വിളിക്കുകയായിരുന്നു.

Story Highlight: ashraf ghani fb post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here