ലോക്ക്ഡൗൺ: ശമ്പളം ലഭിക്കാത്ത സഹകരണ ജീവനക്കാര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സഹകരണ മന്ത്രി

കൊവിഡ് രണ്ടാം തരംഗത്തില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് ശമ്പളം ലഭിക്കാത്ത സഹകരണ ജീവനക്കാര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സഹകരണ മന്ത്രി.
2500 രൂപയാണ് ആശ്വാസ ധനസഹായമായി സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പ്രഖ്യാപിച്ചത്. കേരള സംസ്ഥാന സഹകരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
Read Also : പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി: ധനസഹായ വിതരണം ഇന്ന്
കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലയളവില്‍ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ശമ്പളമോ കമ്മിഷനോ ലഭിക്കാതിരുന്ന ജീവനക്കാര്‍ക്കും കമ്മിഷന്‍ ഏജന്റുമാര്‍ക്കുമായിരിക്കും ആനുകൂല്യം ലഭിക്കുകയെന്ന് സഹകരണ വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.
Story Highlight: cooperative staff financial help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here