Advertisement

സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് അടുത്ത മാസം തുടക്കം

August 17, 2021
Google News 1 minute Read
cpim branch meetings

സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്തംബര്‍ രണ്ടാം വാരം ആരംഭിക്കുമെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. തുടര്‍ച്ചയായി വിവിധ ഘട്ടങ്ങളിലുള്ള സമ്മേളനം നടക്കും. ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നടക്കും. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചായിരിക്കും സമ്മേളനങ്ങള്‍ നടത്തുകയെന്നും എ വിജയരാഘവന്‍ പറഞ്ഞു.

സിപിഐഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ എറണാകുളം ജില്ലയില്‍ വച്ചാണ് നടക്കുക. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. തിയതികള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. സിപിഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ വച്ചാണ് നടക്കുക. ഏപ്രില്‍ രണ്ടാമത്തെ ആഴ്ചയാകും പാര്‍ട്ടി കോണ്‍ഗ്രസ്. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ തുടക്കത്തില്‍ തന്നെ കേരള ഘടനം ഈ ആവശ്യം മുന്നോട്ടുവച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് അനൗദ്യോഗിക ധാരണയാകുകയും ചെയ്തിരുന്നു.

Read Also : സിപിഐഎം സംസ്ഥാന സമ്മേളനം എറണാകുളത്ത്; ജില്ലാ സമ്മേളനങ്ങള്‍ ജനുവരിയില്‍

ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ ലോക്കല്‍ സമ്മേളനങ്ങള്‍ വരെ വിര്‍ച്വല്‍ ആയിട്ടാകും നടക്കുക.

Story Highlight: cpim branch meetings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here