ഒക്ടോബർ മാസത്തിൽ നടത്താനിരുന്ന പി.എസ്.സി. പരീക്ഷകൾ മാറ്റി
August 18, 2021
1 minute Read
പി.എസ്.സി. ഒക്ടോബർ മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഒക്ടോബർ 23 ന് നിശ്ചയിച്ച ലോർ ഡിവിഷൻ ക്ലാർക്ക് പരീക്ഷയും, ഒക്ടോബർ 30 ന് നടത്താനിരുന്ന ലാസ്റ്റ് ഗ്രേഡ് സർവന്റസ്, ബോട്ട് ലാസ്കർ, സീമാൻ തുടങ്ങിയ തസ്തികകളുടെ പരീക്ഷകളാണ് പി.എസ്.സി. മാറ്റിവച്ചത്. ചില സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷകൾ മാറ്റിവച്ചതെന്ന് പി.എസ്.സി. അറിയിപ്പിൽ പറയുന്നു.
പരീക്ഷകൾ നവംബർ 20, 27 തീയതികളിൽ നടക്കുമെന്നും പി.എസ്.സി. വാർത്താക്കുറിപ്പിൽ അറിയിച്ചു.
Story Highlight: PSC exams postponed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement