Advertisement

ടി-20 ലോകകപ്പിനുള്ള ഓസീസ് ടീം പ്രഖ്യാപിച്ചു

August 19, 2021
6 minutes Read
australia team world cup

ടി-20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീം പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോഷ് ഇംഗ്ലിസ് ആണ് ടീമിലെ പുതുമുഖം. ആഭ്യന്തര ക്രിക്കറ്റിലെയും ടി-20 ലീഗുകളിലെയും സ്ഥിരതയാർന്ന പ്രകടനങ്ങളാണ് ജോഷിന് ലോകകപ്പ് ടീമിൽ ഇടം നേടിക്കൊടുത്തത്. (australia team world cup)

ആരോൺ ഫിഞ്ച് ആണ് ടീമിനെ നയിക്കുക. പരുക്കിനെ തുടർന്ന് വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് ടീമുകൾക്കെതിരായ ടി-20 പരമ്പരകളിൽ ഫിഞ്ച് കളിച്ചിരുന്നില്ല. താരം പരുക്ക് മാറി എത്തിയേക്കും എന്നതിനാലാണ് ഫിഞ്ചിനെത്തന്നെ ടീം ക്യാപ്റ്റനാക്കിയത്. മുതിർന്ന താരങ്ങളായ ഗ്ലെൻ മാക്സ്‌വൽ, പാറ്റ് കമ്മിൻസ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ തുടങ്ങിയവരൊക്കെ ടീമിൽ തിരിച്ചെത്തി. ഇവരൊക്കെ വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു.

Read Also : ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പരക്കുള്ള ഓസ്ട്രേലിയൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു

ജോഷ് ഇംഗ്ലിസിനൊപ്പം മാത്യു വെയ്ഡ് ആണ് മറ്റൊരു വിക്കറ്റ് കീപ്പർ. ബംഗ്ലാദേശ് പരമ്പരയിൽ കളിച്ച അലക്സ് കാരിക്ക് ഇടം ലഭിച്ചില്ല. ജോഷ് ഫിലിപ്പെയും പുറത്തായി. ഡാനിയൽ സാംസ്, ഡാൻ ക്രിസ്ത്യൻ. നതാൻ എല്ലിസ് എന്നിവരാണ് റിസർവ് താരങ്ങൾ. ഒക്ടോബർ 23ന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഓസ്ട്രേലിയയുടെ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുക.

Australia squad: Aaron Finch (C), Ashton Agar, Pat Cummins (VC), Josh Hazlewood, Josh Inglis, Mitchell Marsh, Glenn Maxwell, Kane Richardson, Steve Smith, Mitchell Starc, Marcus Stoinis, Mitchell Swepson, Matthew Wade, David Warner, Adam Zampa. Travelling reserves: Dan Christian, Nathan Ellis, Daniel Sams

ഗ്രൂപ്പ് ഒന്നിലാണ് ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്.

Story Highlight: australia team for t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement