ഇന്ത്യയുമായുള്ള വ്യാപര ബന്ധം നിർത്തി താലിബാൻ

ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും നിര്‍ത്തി താലിബാന്‍. ഫെഡററേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്.ഐ.ഇ.ഒ) ഡയറക്ടര്‍ ജനറല്‍ ഡോ. അജയ് സഹായ് ആണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യക്ക് അഫ്ഗാനിസ്താനുമായി ദീര്‍ഘകാല ബന്ധമാണുള്ളത്, പ്രത്യേകിച്ച് കച്ചവടത്തിലും നിക്ഷേപത്തിലും. അഫ്ഗാനിസ്താന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. 2021-ല്‍ അഫ്ഗാനിലേക്കുള്ള കയറ്റുമതി ഏതാണ്ട് 835 ദശലക്ഷം ഡോളറിന്റേതാണ്. 510 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയും നടത്തി.
കച്ചവടത്തിനു പുറമേ, അഫ്ഗാനിസ്താനില്‍ ഇന്ത്യയ്ക്ക് ഗണ്യമായ നിക്ഷേപമുണ്ട്. ഏകദേശം മൂന്ന് ബില്യണ്‍ ഡോളര്‍ വരും അത്. 400-ഓളം പദ്ധതികളുമുണ്ട്.
Read Also : താലിബാൻ തടവുകാരെ വിട്ടയയ്ക്കാനൊരുങ്ങി അഫ്ഗാനിസ്താൻ
അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.അവിടെനിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്താനിലൂടെയായിരുന്നു. താലിബാന്‍ പാകിസ്താനിലേക്കുള്ള ചരക്ക് നീക്കം നിര്‍ത്തി. ഫലത്തില്‍ ഇറക്കുമതി നിലച്ചിരിക്കുകയാണെന്ന് എഫ്.ഐ.ഇ.ഒ ഡയറക്ടര്‍ ജനറല്‍ ഡോ – അജയ് സഹായ് പറഞ്ഞു.
Read Also : സുരക്ഷാ സേനയുടെ നിർദേശപ്രകാരമാണ് താൻ അഫ്ഗാൻ വിട്ടത് ; അഫ്ഗാൻ ജനതയെ അഭിസംബോദന ചെയ്ത് അഷ്‌റഫ് ഗനി
Story Highlight: Taliban stop exports, imports from India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here