Advertisement

കുണ്ടറ പീഡനക്കേസ് ഒതുക്കൽ ; ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന് ‘മലയാള നിഘണ്ടു’ പ്രകാരം നിയമോപദേശം

August 20, 2021
1 minute Read
ak saseendran kundara case
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുണ്ടറ പീഡനക്കേസ് ഒതുക്കാൻ ശ്രമിച്ച സംഭവത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന് പൊലീസിന് നിയമോപദേശം. മലയാള നിഘണ്ടു’ പ്രകാരമാണ് നിയമോപദേശം ലഭിച്ചത്.

പരാതിക്കാരിയുടെ അച്ഛനോട് നല്ല നിലയിൽ പരിഹരിക്കണം എന്നാണ് മന്ത്രി പറഞ്ഞതെന്നും, പരിഹരിക്കുക എന്ന വാക്കിന് നിവൃത്തി വരുത്തുക, കുറവ് തീർക്കുക എന്നതാണ് അർത്ഥമെന്നും നിയമോപദേശത്തിൽ പറയുന്നു. ഇരയുടെ പേരോ പരാമർശമോ ഇല്ല.
കേസ് പിൻവലിക്കണമെന്നോ ഭീഷണിയോ ഇല്ലെന്നും നിയമോപദേശത്തിൽ പറയുന്നു.

മന്ത്രിക്കെതിരെ കേസെടുക്കണമെന്ന പരാതിയിൽ പൊലീസ് നിയമോപദേശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിചിത്ര നിയമോപദേശം ലഭിക്കുന്നത്. ജില്ലാ ഗവൺമെൻറ് പ്ളീഡർ ആർ. സേതുനാഥൻപിള്ളയാണ് ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിയമോപദേശം കൈമാറിയത്.

Read Also : കുണ്ടറ പീഡന പരാതി ; എ കെ ശശീന്ദ്രൻ ഇടപെട്ടന്ന പരാതി തള്ളി ലോകായുക്ത

കുണ്ടറയിൽ പീഡനശ്രമത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ ഫോണിൽ വിളിച്ച്​ കേസ് നല്ല രീതിയിൽ ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മന്ത്രി​ വിവാദത്തിലായത്. കേസില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു എന്നാരോപിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു. മന്ത്രിയുമായി പെൺകുട്ടിയുടെ പിതാവ് ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയും പുറത്തുവിട്ടിരുന്നു. എൻസിപി നേതാവായിരുന്ന പത്മാകരനെതിരെയായിരുന്നു യുവതിയുടെ പീഡനപരാതി.

Story Highlight: ak saseendran kundara case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement