കുണ്ടറ പീഡന പരാതി ; എ കെ ശശീന്ദ്രൻ ഇടപെട്ടന്ന പരാതി തള്ളി ലോകായുക്ത

കുണ്ടറ പീഡനക്കേസിൽ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടന്ന പരാതി തള്ളി ലോകായുകത. വിവരാവകാശ പ്രവർത്തകനായ പായ്ചിറ നവാസ് നൽകിയ പരാതിയാണ് ലോകായുക്ത തള്ളിയത്. മന്ത്രി സംസാരിച്ചത് സ്വന്തം പാർട്ടിയിലെ നേതാവിനോടെന്ന് ലോകായുക്ത .
സ്വന്തം പാർട്ടിയുടെ ലോക്കൽ നേതാവിനോടാണ് മന്ത്രി സംസാരിച്ചത്, അതിനെ കേസിൽ ഇടപെട്ടതായി വ്യാഖ്യാനിക്കിനാകില്ല. തെളിവായി ഹാജരാക്കിയ സി.ഡി വിശ്വാസ്യയോഗ്യമല്ലെന്നും ലോകായുക്ത വ്യക്തമാക്കി.
എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാൻ മുഖ്യമന്ത്രിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ലോകായുക്തക്ക് നവാസ് ഹരജി നല്‍കിയത്. ശശീന്ദ്രൻ അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നി വ നടത്തിയതായും മന്ത്രിയായി തുടരാൻ അവകാശമില്ലെന്നും പരാതിയിൽ പറയുന്നു.
Read Also: കുണ്ടറ പീഡന പരാതി ; സി ഐ എസ്. ജയകൃഷ്ണനെ സ്ഥലംമാറ്റി
കുണ്ടറയിൽ പീഡനശ്രമത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെഫോണിൽ വിളിച്ച് കേകേസ് നല്ലരീതിയിൽ ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ടതാണ് മന്ത്രിയെ വിവാദത്തിലായത്. കേസില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു എന്നാരോപിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു. മന്ത്രിയുമായി തന്റെ പിതാവ് ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയും പുറത്തുവിട്ടിരുന്നു. ഇത് വിവാദമായതോടെ മന്ത്രി രാജി വയ്ക്കണമെന്നും രാജിക്ക് തയാറായില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന പുറത്താക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നുമായിരുന്നു പ്രതിപക്ഷ ആവശ്യം.
Read Also: കുണ്ടറ പീഡനശ്രമ പരാതിക്ക് പിന്നിൽ രാഷ്ട്രീയ പ്രശ്‌നങ്ങളെന്ന് ഡിഐജി
Story Highlights: Kundara Rape Case: Lokayukta rejects complaint against A K Saseendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here