കുണ്ടറ പീഡന പരാതി ; സി ഐ എസ്. ജയകൃഷ്ണനെ സ്ഥലംമാറ്റി

കുണ്ടറ പീഡന പരാതിയിൽ സി ഐ എസ്. ജയകൃഷ്ണന് സ്ഥലംമാറ്റം. കേസ് അന്വേഷണത്തിൽ സി ഐ ജയകൃഷ്ണന് വീഴ്ച പറ്റിയെന്ന ഡി ഐ ജി റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പകരം എസ് മഞ്ജു ലാലിനെ കുണ്ടറ സ്റ്റേഷനിലെ പുതിയ സി ഐ ആയി നിയമിച്ചു.
അതേസമയം കുണ്ടറ പീഡനശ്രമം ആരോപണത്തിൽ അഞ്ചു പേർക്കെതിരെ അന്വേഷണ കമ്മിറ്റി റിപ്പോർട്ട് നൽകിയിരുന്നു . ഇവരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു . പാർട്ടിയുടെ സത്‌പേരിന് കളങ്കം ഉണ്ടാക്കി എന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി. മന്ത്രി എ.കെ ശശിന്ദ്രന് എൻസിപി ക്‌ളീൻ ചിറ്റ് നൽകിയിരുന്നു.
Read Also:‘മുൻപും പീഡന പരാതി ഒതുക്കിയിട്ടുണ്ട്’; മന്ത്രി എ. കെ ശശീന്ദ്രനെതിരെ വീണ്ടും പരാതിക്കാരിയുടെ പിതാവ്
പെണ്‍കുട്ടിയുടെ പിതാവിനേയും മണ്ഡലം ഭാരവാഹിയായ രാജീവനേയും നേരത്തെ എൻസി പിയിൽ നിന്ന് സ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റു നാലുപേരെ കൂടി സംസ്ഥാന സമിതി സസ്പെന്‍ഡ് ചെയ്തു. എന്‍സിപി മഹിളാ വിഭാഗം വൈസ് പ്രസിഡന്റ് ഹണി വിറ്റോ, സംസ്ഥാന സമിതി അംഗം പ്രതീപ്കുമാര്‍, ബ്ലോക്ക് പ്രസിഡന്‍റ് ബെനഡിക്റ്റ്, എന്‍വൈസി കൊല്ലം ജില്ലാ പ്രസിഡന്റ് ബിജു എന്നിവരെയാണ് സസ്‍പെൻഡ് ചെയ്തത്.
Read Also:കുണ്ടറ പീഡനശ്രമ പരാതിക്ക് പിന്നിൽ രാഷ്ട്രീയ പ്രശ്‌നങ്ങളെന്ന് ഡിഐജി
കേസില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു എന്നാരോപിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു. മന്ത്രിയുമായി തന്റെ പിതാവ് ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയും പുറത്തുവിട്ടിരുന്നു. ഇത് വിവാദമായതോടെ മന്ത്രി രാജി വയ്ക്കണമെന്നും രാജിക്ക് തയാറായില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന പുറത്താക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നുമായിരുന്നു പ്രതിപക്ഷ ആവശ്യം.
ഇതിനിടെ കുണ്ടറ പീഡനശ്രമ പരാതിക്ക് പിന്നിൽ രാഷ്ട്രീയ പ്രശ്‌നങ്ങളെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ റിപ്പോർട്ട്പുറത്തുവന്നിരുന്നു. പരാതി കൈകാര്യം ചെയ്യുന്നതിൽ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് വീഴ്ച സംഭവിച്ചുവെന്നും പരാതിയിൽ വിശദമായ പ്രാഥമിക അന്വേഷണം നടന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Read Also:കുണ്ടറ പീഡനശ്രമം; എ കെ ശശീന്ദ്രന് ക്ലീൻ ചിറ്റ്; അഞ്ചു പേർക്കെതിരെ അന്വേഷണ കമ്മിറ്റി റിപ്പോർട്ട്
Story Highlights: Kundara rape: C.I. S. Jayakrishnan was transferred
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here