അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമാകണം; ഐക്യ ആഹ്വാനവുമായി സോണിയ ഗാന്ധി

2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ അത്യന്തികമായ ലക്ഷ്യമായിരിക്കണമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. തെരഞ്ഞെടുപ്പ് തയാറെടുപ്പുകൾ ഇപ്പോൾ തന്നെ ആരംഭിക്കണമെന്നും പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ സോണിയ ഗാന്ധി നിർദേശിച്ചു.
തെരഞ്ഞെടുപ്പിനായി ഒറ്റ ലക്ഷ്യത്തോടെ ആസൂത്രണം ആരംഭിക്കണം. പാർട്ടി താല്പര്യത്തിന് അതീതമായി രാജ്യതാൽപ്പര്യത്തിന് പ്രാധാന്യം നൽകിയുള്ള നീക്കങ്ങളുണ്ടാകണം.സർക്കാരിന്റെ ധാർഷ്ട്യവും അഹങ്കാരവും വർഷകാല സമ്മേളനം അലങ്കോലമായത്. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷയെന്നും സോണിയ ഗാന്ധി യോഗത്തിൽ പറഞ്ഞു.
Read Also : സോണിയ ഗാന്ധിക്ക് കത്ത് എഴുതിയിട്ടില്ലെന്ന് മുല്ലപ്പള്ളി
പെഗാസിസ് ഫോണ്‍ ചോര്‍ത്തൽ, കര്‍ഷക സമരം, ഇന്ധന വിലക്കയറ്റം ഉൾപ്പടെ സര്‍ക്കാരിനെതിരെ യോജിച്ച പ്രക്ഷോഭങ്ങൾക്കുള്ള തീരുമാനം യോഗത്തിലുണ്ടാകും. നേരത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളന സമയത്ത് മുമ്പൊന്നുമില്ലാത്ത രീതിയിൽ പ്രതിപക്ഷത്ത് യോജിപ്പ് പ്രകടമായിരുന്നു. ഈ രീതിയിൽ മുന്നോട്ട് പോകണമെന്നാണ് സോണിയ ഗാന്ധിയുടെ നിർദേശം.
Read Also : വാക്‌സിന്‍ നയം പുനഃപരിശോധിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി
Story Highlight: ”Time Has Come To Rise Above Compulsions”: Sonia Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here