‘സംഘടനാ പ്രവർത്തനങ്ങൾക്കൊപ്പമായിരുന്നു ഓണം ആഘോഷിക്കൽ’; ഓണവിശേഷങ്ങൾ പങ്കുവച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

ഓണവിശേഷങ്ങൾ പങ്കുവച്ച് കേരള തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയും, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എം വി ഗോവിന്ദൻ മാസ്റ്റർ 24 നൊപ്പം. ഓണം സംബന്ധിച്ച് കേരളത്തിലെ ജനങ്ങൾ ജാതി മതഭേദമെന്യ ആഘോഷിക്കാറാണ് പതിവ്, പക്ഷെ കഴിഞ്ഞ രണ്ടു വർഷങ്ങളിലും പതിവ് രീതിയിലുള്ള ആഘോഷങ്ങളോ ഒത്തുചേരലോ ഇല്ലാതെയുള്ള അടച്ചിടൽ ഓണമാണ് ഇക്കൊല്ലം.
കൊവിഡ് പ്രതിസന്ധിയിൽ മുഖ്യമന്ത്രി പറഞ്ഞത് പോലെ ഒത്തുചേരൽ ഒഴിവാക്കി വീട്ടിൽ തന്നെ ഓണം ആഘോഷിക്കുക. സ്വാഭാവികമായും മനുഷ്യനൊരു സാമൂഹിക ജീവിയായത് കൊണ്ട് പുറത്തിറങ്ങാനും ഓണം ആഘോഷിക്കാനുമുള്ള വ്യഗ്രത ഉണ്ടാകും.അതാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ തിരക്കും എന്ന് മന്ത്രി വ്യക്തമാക്കി.
വളരെ ചെറുതായിരുമ്പോൾ തന്നെ ബാലസംഗത്തിന്റെയും യുവജനപ്രസ്ഥനത്തിന്റെയും പ്രവത്തകനായി രാഷ്ട്രീയത്തിലേക്ക് കടന്നു വരികയായിരുന്നു അപ്പോൾ ആഘോഷിക്കുന്ന ഓണം ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ് നാട്ടിൻ പുറത്തെ ഓണാഘോഷവും സദ്യയും ഓണക്കളികളും തന്നെയാണ് പ്രധാനം. അന്നും സംഘാടന്നതിന് തന്നെയാണ് പ്രാധാന്യം നൽകിയത്. ഓണം ജീവിതത്തിന്റെ ഭാഗമായി തുടരുന്ന വ്യക്തിയെ അല്ല. എവിടെയാണോ ഉള്ളത് അവിടെ ഓണം ആഘോഷിക്കുകയാണ് പതിതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
24 ന്യൂസ് കണ്ണൂർ പ്രതിനിധി ദീപക്ക് മലയമ്മ തയ്യാറാക്കിയ വീഡിയോ കാണാം
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here