Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (22-08-2021)

August 22, 2021
Google News 2 minutes Read
august 22 top news

സംസ്ഥാനത്ത് ഇന്ന് ലോക്‌ഡൗൺ നിയന്ത്രണമില്ല; ഇളവ് മൂന്നാം ഓണം പ്രമാണിച്ച് (august 22 top news)

സംസ്ഥാനത്ത് ഓണം പ്രമാണിച്ചുള്ള വാരാന്ത്യ ലോക്‌ഡൗൺ ഇളവ് ഇന്ന് കൂടി തുടരും. സാധാരണ രീതിയില്‍ നിയന്ത്രണങ്ങള്‍ പാലിച്ച്‌ കടകള്‍ക്ക് ഇന്നും പ്രവര്‍ത്തനാനുമതിയുണ്ട്. നാളെ ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. അടുത്ത ഞായറാഴ്ച സമ്പൂർണ്ണ ലോക്‌ഡൗൺ ആയിരിക്കും. ഓഗസ്റ്റ് 15 കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ചയും സംസ്ഥാനത്ത് ലോക്‌ഡൗൺ ഉണ്ടായിരുന്നില്ല.

താലിബാന്റെ ആദ്യ ഫത്വ പുറത്ത്; സർവകലാശാലകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കുന്നതിന് വിലക്ക്

അഫ്​ഗാൻ ഭരണം പിടിച്ചെടുത്ത ശേഷമുള്ള ആദ്യ ഫത്വ പുറത്തിറക്കി താലിബാൻ. സർവകലാശാലകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കുന്നതിന് വിലക്കേർപ്പെടുത്തി. സർവകലാശാല അധ്യാപകർ, സ്വകാര്യ കോളജ് ഉടമകൾ എന്നിവരുമായി താലിബാൻ പ്രതിനിധികൾ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. (taliban first fatwa)

പോപ്പുലർ ഫിനാൻസ് വിദേശ കമ്പനി ഏറ്റെടുക്കും; നിക്ഷേപകരുടെ പണം തിരികെ നൽകും : പോപ്പുലർ ഫിനാൻസ് പ്രതികൾ

പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളുടെ പുതിയ നീക്കങ്ങൾ. പോപ്പുലർ ഫിനാൻസ് വിദേശ കമ്പനി ഏറ്റെടുക്കുമെന്നും, നിക്ഷേപകരുടെ പണം തിരികെ നൽകുമെന്നും പോപ്പുലർ ഫിനാൻസ്.

രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ്; ഇന്ന് 30,948 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ് റിപ്പോര്‍ട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇന്ന് 30,948 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഹൈറേഞ്ചിലെ വിവിധ മേഖലകളിൽ ഉദ്യോഗസ്ഥർ വ്യാപകമായി പണപിരിവ് നടത്തുന്നതായി ആരോപണം

പുളിയന്മലയിൽ ഓണപ്പിരിവിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും കർഷകരും കർഷക സംഘടനകളും രംഗത്ത്. ഹൈറേഞ്ചിലെ വിവിധ മേഖലകളിൽ നിന്നു ഉദ്യോഗസ്ഥർ വ്യാപകമായി പണപിരിവ് നടത്തുന്നതയാണ് ആരോപണം. സിഎച്ച്ആർ മേഖലയിലെ ഏലം സ്റ്റോറുകൾ കേന്ദ്രികരിച്ചാണ് പിരിവ് നടത്തുന്നത്.

മലപ്പുറത്ത് പതിനഞ്ചുകാരനെ കാണാതായിട്ട് ഒരാഴ്ച; തെരച്ചില്‍ താത്ക്കാലികമായി അവസാനിപ്പിച്ചു

മലപ്പുറം ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയിലെ മുഹമ്മദ് സൗഹാന് വേണ്ടിയുളള തെരച്ചില്‍ നാട്ടുകാര്‍ താത്ക്കാലികമായി അവസാനിപ്പിച്ചു. കുട്ടിയെ കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇതോടെ സംഭവത്തില്‍ ദുരൂഹത ഉറപ്പിക്കുകയാണ് പൊലീസ്.

Story Highlight: august 22 top news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here