Advertisement

ഇന്ത്യ-ചൈന അതിർത്തിയിൽ സൈനികാഭ്യാസം; അഭ്യാസപ്രകടനം ബൊഫോഴ്‌സ് തോക്കുകൾ അടക്കം ഉപയോഗിച്ച്

August 22, 2021
Google News 1 minute Read
india china military exercise

ഇന്ത്യ-ചൈന അതിർത്തിയിൽ സൈനികാഭ്യാസം. ബൊഫോഴ്‌സ് തോക്കുകൾ അടക്കം ഉപയോഗിച്ചാണ് കരസേനയുടെ അഭ്യാസ പ്രകടനം. പതിവ് പരിശീലനം മാത്രമെന്നും, അതിർത്തി ശാന്തമാണെന്നും കരസേന വിശദീകരിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി സിക്കിം അതിർത്തി മേഖലയിൽ സൈനികാഭ്യാസം നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാർഗിൽ യുദ്ധത്തിൽ അടക്കം നിർണായക പങ്ക് വഹിച്ച ബൊഫോഴ്‌സ് തോക്കുകൾ മേഖലയിൽ വിന്യസിച്ചു.

Read Also : വൻതുക ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് : താനൂരിൽ നാല് പേർ അറസ്റ്റിൽ

അതിർത്തിയിൽ സംഘർഷാവസ്ഥയില്ലെന്നും, പതിവ് പരിശീലനം മാത്രമാണെന്നുമാണ് കരസേനയുടെ വിശദീകരണം. വടക്കു കിഴക്കൻ അതിർത്തി മേഖലയിൽ സൈന്യം തുടരുന്ന സാഹചര്യത്തിൽ തദ്ദേശീയരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയാണ് ലക്ഷ്യം. സിക്കിം അതിർത്തിയിൽ ചൈന മൂന്ന് ഗ്രാമങ്ങൾ നിർമിക്കുന്നതിനിടെയാണ് സൈനികാഭ്യാസമെന്നത് ശ്രദ്ധേയമാണ്. ബങ്കർ ആയി കൂടി ഉപയോഗിക്കാൻ പാകത്തിലാണ് ഗ്രാമത്തിലെ വീടുകൾ ചൈന നിർമിക്കുന്നതെന്ന സൂചനകൾ പുറത്തുവന്നിരുന്നു.

Story Highlight: india china military exercise

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here