മടങ്ങി വരാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരികയെത്തിക്കും: വി. മുരളീധരൻ
August 22, 2021
1 minute Read

അഫ്ഗാനിൽ നിന്ന് മടങ്ങി വരാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരികെയെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ട്വന്റിഫോറിനോട് പറഞ്ഞു.
അഫ്ഗാനിൽ നിന്ന് വരാൻ ആഗ്രഹിക്കുന്നവർ എംബസിയിലോ ഹെൽപ് ലൈൻ നമ്പറിലോ ബന്ധപ്പെടണം. വ്യോമസേനാ വിമാനം ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനമെന്ന് വി. മുരളീധരൻ അറിയിച്ചു.
രക്ഷാദൗത്യത്തിൽ ധാരാളം പ്രതിബന്ധങ്ങളുണ്ട്, അവയെല്ലാം തരണം ചെയ്ത് ഇന്ത്യക്കാരെ തിരികെയെത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മലയാളികൾ ഉൾപ്പെടെ മുഴുവൻ ആളുകളെയും തിരികെ എത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം അറിയിച്ചു. ഐ.എസിൽ ചേർന്ന മലയാളികളെ മോചിപ്പിച്ചതിനെ സംബന്ധിച്ച് വിവരങ്ങൊളൊന്നും ലഭിച്ചില്ലെന്നും മന്ത്രി അറിയിച്ചു.
Story Highlight: V Muraleedharan on Afghan issue
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement