ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി

ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. ബിഎസ്എഫ് ഡ്രോണ്‍ വെടിവച്ചു. ജമ്മുവിലെ അര്‍ണിയ മേഖലയിലാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടത്. പ്രദേശത്ത് പരിശോധന തുടരുകയാണ്. വെടിവച്ചതോടെ പാക് അതിര്‍ത്തിയിലേക്ക് ഡ്രോണ്‍ കടന്നതായി ബിഎസ്എഫ് അറിയിച്ചു
ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ഡ്രോണ്‍ കണ്ടത്. മഞ്ഞയും ചുവപ്പും നിറങ്ങളില്‍ വെളിച്ചം മിന്നിമായുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ജൂണ്‍ മുതല്‍ ജമ്മുകശ്മീരിന്റെ വിവിധയിടങ്ങളില്‍ ഡ്രോണ്‍ സാന്നിധ്യം വ്യാപകമായി കണ്ടെത്തുന്നുണ്ട്. അതീവ സുരക്ഷയിലാണ് അതിര്‍ത്തി പ്രദേശങ്ങള്‍. തുടര്‍ന്ന് ജമ്മുകശ്മീരില്‍ പ്രാദേശികമായി പോലും ഡ്രോണുകള്‍ പറത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
Read Also : മദ്യവിൽപ്പനയിൽ റെക്കോർഡ് വർധന; പത്ത് ദിവസത്തിനിടെ നടന്ന് 750 കോടിയുടെ വിൽപന
ഡ്രോണ്‍ സാന്നിധ്യം കൂടിയതിന് ശേഷമാണ് ജമ്മു വിമാനത്താവളത്തില്‍ ബോംബ് സ്‌ഫോടനമുണ്ടായത്.
Story Highlight: drone in jammu kashmir, bsf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here