ലണ്ടന്‍ ഡെര്‍ബിയില്‍ ആഴ്സണലിനെ തകർത്ത് ചെല്‍സി

ഇംഗ്ലീഷ് പ്രീമീയര്‍ ലീഗ് പോരാട്ടത്തില്‍ ചെല്‍സിക്ക് വിജയം. ഇതോടെ തുടര്‍ച്ചയായ രണ്ടാം പരാജയവുമായി ലീഗിൽ ആഴ്സണൽ പിന്നിലായി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സിയുടെ വിജയം. ചെല്‍സി തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയപ്പോള്‍ ആഴ്സണലിന്റെ തുടരെയുള്ള രണ്ടാം തോല്‍വി കൂടിയായി മത്സരം മാറി. ജയത്തോടെ ചെല്‍സി ലീഗില്‍ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തി.
കളിയുടെ ആദ്യ പകുതിയില്‍ തന്നെ ചെല്‍സി രണ്ട് ഗോളുകള്‍ നേടി. ടീമിലേക്ക് തിരിച്ചെത്തിയ ബെല്‍ജിയം സ്ട്രൈക്കര്‍ റൊമേലു ലുകാകു രണ്ടാം വരവ് ഗോള്‍ നേട്ടത്തിലൂടെ ആഘോഷിച്ചപ്പോള്‍ ചെല്‍സി 15ാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. രണ്ടാം പകുതിയില്‍ ആഴ്സണല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും തിരിച്ചുവരാന്‍ അവര്‍ക്ക് സാധിച്ചില്ല.
മറ്റൊരു മത്സരത്തില്‍ വോള്‍വ്സിനെ ടോട്ടന്‍ഹാം എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സൗത്താംപ്ടണ്‍ സമനിലയില്‍ തളച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here