പോർട്ടൽ തകരാർ; ഇൻഫോസിസിനെ അതൃപ്തി അറിയിച്ച് കേന്ദ്രധനമന്ത്രി

ആദായ നികുതി പോർട്ടലിലെ സാങ്കേതിക തകരാറിൽ ഇൻഫോസിസിന് അന്ത്യശാസനം നൽകി ധനമന്ത്രാലയം. നികുതി റിട്ടേൺ സമർപ്പിക്കുന്നതിലെ ഇ-ഫയലിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടിയാണ് അന്ത്യശാസനം. സെപ്റ്റംബർ 15ന് അകം എല്ലാ തകരാറും പരിഹരിക്കണമെന്ന് ധനമന്ത്രാലയത്തിൽ ഹാജരായ ഇൻഫോസിസ് സി.ഇ.ഒ.യോട് ധനമന്ത്രി ആവശ്യപ്പെട്ടു.
Read Also : ഇൻകം ടാക്സ് വെബ്സൈറ്റിൽ തകരാർ: ഇൻഫോസിസ് സിഇഒയെ ധനമന്ത്രാലയം വിളിപ്പിച്ചു
തുടർച്ചയായ സാങ്കേതിക തകരാറിൽ ഇൻഫോസിസ് സി.ഇ.ഒ. സലിൽ പരേഖിനോട് കേന്ദ്ര ധനമന്ത്രി കടുത്ത അതൃപ്തി അറിയിച്ചു. ഇൻഫോസിസ് സി.ഇ.ഒ. സലിൽ പരേഖിന് നിർമല സീതാരാമൻ നേരിട്ട് നിർദേശം നൽകി. ഇ ഫയലിങ് പോർട്ടലിൻറെ സുഗമമായ പ്രവർത്തനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സിഇഒ സലീൽ പരേഖ് വ്യക്തമാക്കി. 750 പേർ പ്രോജക്ടിനായി പ്രവർത്തിക്കുന്നുണ്ട്. പ്രവീൺ റാവു പ്രോജക്ടിൻറെ മേൽനോട്ടം വഹിക്കുന്നുണ്ടെന്നും സലിൽ പരേഖ് ധനമന്ത്രിയെ അറിയിച്ചു. സാങ്കേതിക പ്രശ്നം തുടരുന്ന സാഹചര്യത്തിൽ സി.ഇ.ഒ.യോട് നേരിട്ടെത്തി വിശദീകരിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
Story Highlight: Finance Ministry warns Infosys