മൂന്ന് കിലോഗ്രാമോളം ഭാരം വരുന്ന ബർഗർ 4 മിനിറ്റിൽ തിന്ന് തീർത്ത് യുവാവ് ! റെക്കോർഡ് നേട്ടം; വിഡിയോ

ഒരു ബർഗർ കഴിക്കാൻ കുറഞ്ഞത് എത്ര സമയമെടുക്കും ? സാധാരണ ബർഗർ ആണെങ്കിൽ ഒരു അഞ്ചോ പത്തോ മിനിറ്റ്. അൽപം വലുപ്പം കൂടിയ ഡബീൾ പാറ്റി ബർഗർ ആണെങ്കിൽ അൽപം സമയം കൂടിയെടുക്കും. അങ്ങനെയെങ്കിൽ 2.94 കിലോഗ്രാം ഭാരം വരുന്ന ബർഗർ കഴിക്കാൻ എത്ര സമയമെടുക്കും ? വെറും നാല് മിനിറ്റിൽ ഇത് ഭീമൻ ബർഗർ കഴിച്ച് തീർത്ത് ഇന്റർനെറ്റ് ലോകത്തിന്റെ കണ്ണ് തള്ളിച്ചിരിക്കുകയാണ് അമേരിക്കൻ സ്വദേശിയായ യുവാവ്.
2.94 കിലോഗ്രാം ഭാരം വരുന്ന ബർഗറിൽ 40 സ്ലൈസ് ബേക്കണും, 8.5 പാറ്റികളും, 16 സ്ലൈസ് ചീസും, ഒരു വലിയ സവാളയും, രണ്ട് തക്കാളിയും, മുളകും ബണ്ണുകളുമാണ് ഉൾപ്പെടുന്നത്. തീറ്റ മത്സരത്തിലൂടെ പ്രശസ്തനായ മാറ്റ് സ്റ്റോണിയാണ് 2000 കലോറി വരുന്ന ഈ ജൈജാന്റിക് ബർഗർ വെറും നാല് മിനിറ്റിൽ തിന്ന് തീർത്തത്.
Read Also : സ്വർണത്തിൽ പൊതിഞ്ഞ ബർഗർ; വില കേട്ടാൽ ഞെട്ടും
ലാസ് വേഗസിലെ ഹാർട്ട് അറ്റാക് ഗ്രിൽ നടത്തിയ തീറ്റ മത്സരത്തിലായിരുന്നു മാറ്റ് സ്റ്റോണിയുടെ ഈ അത്യുജ്വല പ്രകടനം. 14.6 മില്യൺ ഫോളോവർമാരുള്ള മാറ്റ് സ്റ്റോണിയുടെ യൂട്യൂബ് ചാനലിൽ ഈ വിഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇതിനോടകെ 82 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്.
ഈ സാഹസത്തിലൂടെ ലോക റെക്കോർഡ് കൂടിയാണ് മാറ്റ തിരുത്തികുറിച്ചിരിക്കുന്നത്. സമാന ബർഗർ കഴിക്കാൻ 7.42 മിനിറ്റാണ് മിക്കി സ്യൂഡോ എടുത്ത സമയം. അന്ന് മിക്ക് ലോക റെക്കോർഡ് നേടിയിരുന്നു. ഈ റെക്കോർഡാണ് മാറ്ര് സ്റ്റോണി തിരുത്തിയെഴുതിയത്.
Story Highlight: record burger eating
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here