Advertisement

വാരിയംകുന്നന്‍ താലിബാന്‍ മുന്‍തലവൻ, സ്മാരകം ഉണ്ടാക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന ക്രൂരതയെന്ന് അബ്ദുല്ലക്കുട്ടി

August 23, 2021
Google News 0 minutes Read

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരായി പറഞ്ഞ നിലപാടിൽ മാറ്റമില്ലെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. വാരിയംകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജി കേരളത്തിലെ ആദ്യത്തെ താലിബാൻറെ തലവനായിരുന്നുവെന്നും സ്മാരകമുണ്ടാക്കുന്നതും സ്വാതന്ത്ര്യ സമരമെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നതും ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

വാരിയംകുന്നനെ ഭഗത് സിങ്ങിനോട് ഉപമിച്ചത് അങ്ങേയറ്റം അപലപനീയമാണ്. സിപിഎമ്മും സംസ്ഥാന സര്‍ക്കാരും വാരിയംകുന്നനെയും അവരെ അനുകൂലിക്കുന്നവരെയും വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്നും അബ്ദുല്ലക്കുട്ടി കോഴിക്കോട് പറഞ്ഞു.

വാരിയംകുന്നന്റെ ആക്രമണത്തിന് ഇഎംഎസിന്റെ കുടുംബവും ഇരകളായിരുന്നു. സ്മാരകം നിർമ്മിക്കാൻ നടക്കുന്ന ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇ.എം.എസിന്റെ സ്വാതന്ത്ര്യസമരമെന്ന സമ്പൂർണ ഗ്രന്ഥം വായിക്കണം. ഇ.എം.എസ് പറഞ്ഞത് മുസ്‍ലിം കലാപമായി പരിണമിച്ചിട്ടുണ്ടെന്നാണ്. ഇ.എം.എസിൻറെ കുടുംബത്തിന് ഏലംകുളത്തു നിന്നും പാലക്കാട്ടേക്ക് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അബ്​ദുള്ളക്കുട്ടി പറഞ്ഞു.

വാരിയംകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജി, ആലി മുസ്​ലിയാർ തുടങ്ങി 387 രക്തസാക്ഷികളെ രക്തസാക്ഷി നിഘണ്ടുവിൽ നിന്ന്​ നീക്കാനുള്ള ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിൻറെ റിപ്പോർട്ട്​ പുറത്തുവന്നതിനെ തുടർന്നായിരുന്നു അബ്​ദുള്ളക്കുട്ടിയുടെ പ്രതികരണം.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here