അഫ്ഗാൻ: വൈറൽ വീഡിയോയിലെ ആ കുഞ്ഞ് പിതാവിനൊപ്പം സുരക്ഷിതനാണ്

അഗ്ഫാനിസ്ഥാനിൽ മുള്ള് വേലിക്ക് മുകളിലൂടെ സൈനിക ഉദ്യോഗസ്ഥന് ഒരു കുഞ്ഞിനെ കൈമാറുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഈ കുഞ്ഞിനെ രക്ഷിതാവിൻ്റെ അടുത്തെത്തിക്കാൻ കഴിഞ്ഞു എന്നാണ് ഏറ്റവും പുതിയ വാർത്ത. കുഞ്ഞ് എയർപോർട്ടിൽ സുരക്ഷിതനാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുള്ള് വേലി സ്ഥാപിച്ച മതിലിൻ്റെ മറുവശത്ത് നിന്ന് ഒരു അമേരിക്കൻ സൈനിക ഉദ്യോഗസ്ഥന് ഒരു കുഞ്ഞിനെ കൈമാറുന്ന ഹൃദയസ്പർശിയായ വീഡിയോയാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നത്. വളരെ വൈകാരികമായിട്ടായിരുന്നു പലരും ഈ വീഡിയോയോട് പ്രതികരിച്ചത്.
എയർപോർട്ടിലെ ഒരു ക്ലിനിക്കിൽ വൈദ്യപരിശോധനയ്ക്ക് ശേഷം കുഞ്ഞ് പിതാവിനടുത്ത് സുരക്ഷിതമായി എത്തിച്ചേർന്നതായാണ് ലഭിക്കുന്ന റിപ്പോർട്ട്.
Read Also : അവസാന 24 മണിക്കൂറിൽ കാബൂൾ എയർപോർട്ടിൽ നിന്ന് രക്ഷപ്പെടുത്തിയത് 16,000 പേരെ: അമേരിക്ക
വീഡിയോയിൽ കാണുന്ന കുഞ്ഞിനെ സൈറ്റിലെ ഒരു മെഡിക്കൽ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി മെഡിക്കൽ പ്രൊഫഷണലുകൾ പരിപാലിച്ചു. കുഞ്ഞ് പിതാവിനൊപ്പം പോയെന്നും വിമാനത്താവളത്തിൽ സുരക്ഷിതനാണെന്നും തനിക്ക് സ്ഥിരീകരിക്കാൻ കഴിയുമെന്നും മേജർ ജെയിംസ് സ്റ്റെഞ്ചർ ഇമെയിൽ വഴി ന്യൂയോർക്ക് ടൈംസിനോട് വ്യക്തമാക്കി.
സമ്മർദ്ദപൂരിതമായ സാഹചര്യത്തിൽ യു.എസ് സൈനികരുടെ പ്രൊഫഷണലിസത്തിനും പെട്ടെന്നുള്ള തീരുമാനമെടുക്കലിനും മേജർ സ്റ്റെഞ്ചർ അഭിനന്ദിച്ചു.
കാബൂൾ എയർപോർട്ടിന്റെ ചുറ്റുമതിലിനുള്ളിൽ സൈനികർക്ക് ഏതാനും മാസം പ്രായമുള്ള ചില കുട്ടികളെ അഫ്ഗാൻ മാതാപിതാക്കൾ കൈമാറുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ഒരാഴ്ചയായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഈ വീഡിയോയിൽ കാണുന്ന ഒരു കുഞ്ഞിനെ അവൻ്റെ രക്ഷിതാവിനൊപ്പം എത്തിക്കാൻ കഴിഞ്ഞെങ്കിലും . മറ്റു പല കുട്ടികളുടേയും അവരുടെ രക്ഷിതാക്കളുടേയും അവസ്ഥ എന്താണെന്ന് വ്യക്തമല്ല.
Story Highlights :Afghan Baby Reunited With Father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here