കോവിഷീൽഡ് രണ്ടാം ഡോസിന് ഇടവേള 84 ദിവസം; കാരണമെന്തെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി

കോവിഷീൽഡ് വാക്സീൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനു മുമ്പുള്ള ഇടവേളയായി 84 ദിവസം എന്നു നിശ്ചയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. വാക്സീൻ ലഭ്യതയുടെ അടിസ്ഥാനത്തിലാണോ വാക്സീന്റെ ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണോ എന്ന് വ്യക്തമാക്കാനാണ് കോടതിയുടെ നിർദേശം.
Read Also : വാക്സിൻ ബുക്കിംഗ് ഇനി വാട്ട്സ് ആപ്പിലൂടെയും; എങ്ങനെ ചെയ്യാം ?
ഒന്നാം ഡോസ് വാക്സീനെടുത്ത ജീവനക്കാർക്ക് 84 ദിവസത്തിനു മുമ്പ് രണ്ടാം ഡോസ് വാക്സീൻ നൽകാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് കിറ്റെക്സ് കമ്പനി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ആരാഞ്ഞത്.
ആദ്യഘട്ടം വാക്സീനേഷൻ ആരംഭിക്കുമ്പോൾ രണ്ടു കോവിഷീൽഡ് ഡോസുകൾക്ക് ഇടയിലുള്ള കാലാവധി ആറാഴ്ച ആയിരുന്നെങ്കിലും വാക്സീൻ ലഭ്യത ഇല്ലാതെ വന്നതോടെയാണ് ദൈർഘ്യം നീട്ടിയത് എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫലപ്രാപ്തിക്ക് 84 ദിവസം തന്നെ കാത്തിരിക്കണോ എന്നു വ്യക്തമാക്കണം എന്ന് കോടതി കേന്ദ്രത്തോടു ചോദിച്ചിരിക്കുന്നത്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
Story Highlights : HC on Covishield interval