Advertisement

കരുവന്നൂർ തട്ടിപ്പ്: തിരുവില്വാമല ഗസ്റ്റ് ഹൗസിൽ പരിശോധന

August 24, 2021
1 minute Read
Inspection at Thiruvilvamala Guest House

കരുവന്നൂർ തട്ടിപ്പ് പ്രതികൾ തിരുവില്വാമല ഗസ്റ്റ് ഹൗസിൽ താമസിച്ചെന്ന് സംശയത്തെ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം ഗസ്റ്റ് ഹൗസിൽ പരിശോധന നടത്തി. പരിശോധനയിൽ റബ്കോയുമായി ബന്ധപ്പെട്ട രേഖകളും ബ്രോഷറുകളും കണ്ടെടുത്തു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ഉല്ലാസ്, ജോർജ് ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read Also : കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; സി.പി.ഐ.എം. പ്രാദേശിക തലത്തിൽ കൂട്ടരാജി

കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ.എം. പ്രാദേശിക തലത്തിൽ കൂട്ടരാജി നടന്നിരുന്നു. രാജിവച്ചത് മാടായിക്കോണം സ്കൂൾ ബ്രാഞ്ച് സെക്രട്ടറി പി.വി. പ്രജീഷ്, കെ.ഐ. പ്രഭാകരൻ എന്നിവർ. ഒറ്റയാൾ സമരം നടത്തിയ സുജേഷ് കണ്ണാട്ടിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് ഇവർ രാജിവച്ചത്.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ഇ.ഡി. രംഗത്തെത്തിയിരുന്നു. നിലവിൽ പിടിയിലായ മൂന്ന് പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം. ഇത് സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ ഉടൻ അപേക്ഷ സമർപ്പിക്കും. ബിനാമി ഇടപാടുകളും വിദേശ പണം കടത്ത് തുടങ്ങിയ കാര്യങ്ങൾ വെളിച്ചത്ത് കൊണ്ടുവരാനാണ് ഇ.ഡി.യുടെ ശ്രമം.

Story Highlights : Inspection at Thiruvilvamala Guest House

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement