കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; സി.പി.ഐ.എം. പ്രാദേശിക തലത്തിൽ കൂട്ടരാജി

കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ.എം. പ്രാദേശിക തലത്തിൽ കൂട്ടരാജി. രാജിവച്ചത് മാടായിക്കോണം സ്കൂൾ ബ്രാഞ്ച് സെക്രട്ടറി പി.വി. പ്രജീഷ്, കെ.ഐ. പ്രഭാകരൻ എന്നിവർ. ഒറ്റയാൾ സമരം നടത്തിയ സുജേഷ് കണ്ണാട്ടിനെ പുറത്താക്കിയതി പ്രതിഷേധിച്ചാണ് ഇവർ രാജിവച്ചത്.
Read Also : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; 3 പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ഇ.ഡി.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ഇ.ഡി. രംഗത്തെത്തിയിരുന്നു. നിലവിൽ പിടിയിലായ മൂന്ന് പ്രതികളെ ഉടൻ കാസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം. ത് സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ ഉടൻ അപേക്ഷ സമർപ്പിക്കും. ബിനാമി ഇടപാടുകളും വിദേശ പണം കടത്ത് തുടങ്ങിയ കാര്യങ്ങൾ വെളിച്ചത്ത് കൊണ്ടുവരാനാണ് ഇ.ഡി.യുടെ ശ്രമം.
Story Highlight: CPIM collective resignation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here