ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമം: കോടിയേരി ബാലകൃഷ്ണൻ

ചരിത്രത്തെ വളച്ചൊടിക്കാൻ ആർ.എസ്.എസ്. ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ. മലബാർ കലാപത്തെ സ്വാതന്ത്ര്യ സമരം തന്നെയായാണ് വിലയിരുത്തപ്പെടുന്നതെന്നും കോടിയേരി പറഞ്ഞു. അതിനെ തെറ്റായ രീതിയിൽ കൊണ്ടു നടക്കാൻ ചില ശ്രമം നടന്നിരുന്നു.
ചരിത്രത്തെ വളച്ചൊടിക്കാനാണ് ആർ.എസ്.എസ്. ശ്രമിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.
Read Also : വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിങിനോട് ഉപമിച്ചു; എംബി രാജേഷിനെതിരെ യുവമോര്‍ച്ചയുടെ പ്രതിഷേധം
മലബാർ കലാപത്തിൽ പങ്കെടുത്തവരെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴുക്കിയ സംഭവത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. വിഷയം വിവാദമായതോടെ നിരവധി പേരാണ് പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്. സംഭവത്തിൽ പ്രതികരിച്ച കേരളം കേരള നിയമസഭാ സ്പീക്കർ എം.ബി. രാജേഷിനെതിരെ ഡൽഹി പൊലീസിൽ പരാതിയും ലഭിച്ചിട്ടുണ്ട്. ഭഗത് സിംഗിനെ വാരിയൻകുന്നത്ത് ഹാജിയുമായി ഉപമിച്ച് അപമാനിച്ചെന്നാണ് പരാതി. എന്നാൽ, ഇരുവരുടെയും മരണത്തിലെ സാമന്തയാണ് താൻ താരതമ്യം ചെയ്തത് അല്ലാതെ ഉപമിച്ച് അപമാനിച്ചതല്ല എന്നായിരുന്നു എം.ബി. രാജേഷിന്റെ പ്രതികരണം.
Story Highlights : Kodiyeri on Malabar Rebellion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here