Advertisement

പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി; അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തം

August 24, 2021
Google News 2 minutes Read

അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മന്ത്രി തൃപ്ത് ബാജ്വയുടെ നേതൃത്വത്തിൽ 31 എം എൽ എമാര്‍ രംഗത്തെത്തി. മുഖ്യമന്ത്രിയാകാനുള്ള നവ്ജ്യോത് സിംഗ് സിദ്ദുവിന്‍റെ നീക്കമാണ് ഇതിനു പിന്നിലെന്ന ആരോപണമാണ് അമരീന്ദര്‍ ഉയര്‍ത്തുന്നത്.

ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം. അല്ലാത്തപക്ഷം കോണ്‍ഗ്രസ് രക്ഷപ്പെടില്ല. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചില്ല. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി തൃപ്ത് സിംഗ് ബജ്‌വ പറഞ്ഞു.

Read Also : സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു

അതേസമയം വിവാദ പരാമര്‍ശത്തില്‍ നവ്‌ജ്യോത് സിങ് സിദ്ധുവിന്റെ ഉപദേശകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അമരീന്ദര്‍ സിംഗിന്റെ വിശ്വസ്തരായ മന്ത്രിമാരും എംഎല്‍എമാരും ആവശ്യപ്പെട്ടിട്ടുണ്ട്. അനാവശ്യ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കാനുള്ള സിദ്ദുവിന്‍റെ നീക്കമാണ് ഇതെന്നാണ് അമരീന്ദര്‍ ക്യാമ്പിന്‍റെ ആരോപണം. വിഷയത്തിൽ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read Also : യുവ നേതാക്കൾ കൊഴിഞ്ഞു പോകുന്നു; സുഷ്മിത ദേവിന്റെ രാജിയിൽ കോൺ​ഗ്രസിനെ വിമർശിച്ച് കപിൽ സിബൽ

Story Highlights : political crisis in punjab: Replace C M amarinder singh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here