അഫ്ഗാനിൽ നിന്നെത്തുന്നവർക്ക് ഇ-വിസയിൽ ഇളവ് നൽകാനാവില്ല: കേന്ദ്രം

അഫ്ഗാനിൽ നിന്നെത്തുന്നവർക്ക് ഇ-വിസ വേണമെന്ന നിബന്ധനയിൽ ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രം. ഭീകരർ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനാണ് ഇ-വിസയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. അഫ്ഗാൻ സ്വദേശികളായവർക്ക് ഇ-വിസ നൽകുന്ന കാര്യത്തിൽ ഓൺലൈൻ നടപടികൾ തൃപ്തികരമാണെന്നും കേന്ദ്രം അറിയിച്ചു.
അഫ്ഗാനിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെത്തുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് ഇ വിസ നിര്‍ബന്ധമാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് അഫ്ഗാന്‍ പൗരന്‍മാര്‍ക്കായി ഇ വിസ നടപ്പാക്കാന്‍ ഇന്ത്യ തയ്യാറായത്. പുതിയ തീരുമാനത്തോടെ വിസ ലഭ്യമാക്കിയിട്ടും ഇതുവരെ രാജ്യത്ത് എത്താത്തവരുടെ വിസ മുന്‍കാലപ്രബല്യത്തോടെ റദ്ദാക്കിയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വിസ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് ആഭ്യന്തര സുരക്ഷ മുന്‍ നിര്‍ത്തിയാണ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇന്ത്യയിലേക്ക് ഉള്ള അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ ഒഴുക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. വിസ മാനദണ്ഡങ്ങളില്‍ ആഭ്യന്തര മന്ത്രാലയം മാറ്റം കൊണ്ട് വരുന്നതോടെ നിലവില്‍ ഇന്ത്യയിലേക്ക് വിസ അനുമതി ലഭിച്ച് രാജ്യത്തിന് പുറത്ത് ഉള്ള അഫ്ഗാന്‍ പൗരന്മാരെ പ്രതികൂലമായി ബാധിച്ചേക്കും. ഇവര്‍ക്ക് നല്‍കിയിട്ടുള്ള വിസ അനുമതി എല്ലാം പുതിയ തീരുമാനത്തോടെ റദ്ദാവുമെന്നാണ് റിപ്പോര്‍ട്ട്.
Read Also : അഫ്ഗാൻ പൗരന്മാർ രാജ്യം വിടരുതെന്ന് താലിബാൻ; യുഎസ് സൈന്യം 31നകം രാജ്യം വിടണമെന്നും മുന്നറിയിപ്പ്
സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് പുതിയ വിഭാഗം അവതരിപ്പിച്ചതെന്ന് എംഎച്ച്എ നേരത്തെ പറഞ്ഞിരുന്നു. തുടക്കത്തില്‍, ആറ് മാസത്തെ വിസയാണ് ഈ വിഭാഗത്തിന് കീഴില്‍ അനുവദിക്കുന്നത്. ഇന്ത്യാ വിസാ ഓണ്‍ലൈന്‍ എന്ന വെബ് സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ അഭയം തേടണം എന്നാഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മാരുടെ കാര്യത്തിലാണ് ഈ-വിസ ബാധകമാവുക.
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം സ്ഥാപിച്ച സാഹചര്യത്തിൽ അഫ്ഗാൻ പൗരൻ മാർക്ക് അടിയന്തര ഇ-വിസ കേന്ദ്ര സർക്കാർ അനുവദിച്ചത്. ‘ഇ-എമർജൻസി എക്സ്-മിസ്‌ക് വിസ’ വിസ ലഭിക്കാൻ അഫ്ഗാൻ പൗരൻമാർക്ക് ഓൺലൈനായി അപേക്ഷിക്കാം. അഫ്ഗാനിലെ പുതിയ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചായിരുന്നു കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഇ-വിസ ഉപയോഗിച്ച് എളുപ്പത്തിൽ ഇന്ത്യയിൽ എത്താൻ കഴിയും. അഫ്ഗാനിലെ നയതന്ത്രകാര്യാലയം അടച്ച സാഹചര്യത്തിൽ ഓൺലൈൻ അപേക്ഷകൾ ഡൽഹിയിൽ പരിശോധന നടത്തിയാണ് അനുമതി നൽകുന്നത്.
Story Highlights : India makes e-visa mandatory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here