ഇന്ത്യൻ വനിതാ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനം മാറ്റിവെച്ചേക്കും

ഇന്ത്യൻ ടീമിൻ്റെ ഓസ്ട്രേലിയൻ പര്യടനം മാറ്റിവെച്ചേക്കും. രാജ്യത്തെ കൊവിഡ് ബാധ ഉയരുന്ന പശ്ചാത്തലത്തിൽ മെൽബണിലും സിഡ്നിയിലും ഏർപ്പെടുത്തിയിരിക്കുന്ന കൊവിഡ് മാനദണ്ഡങ്ങൾ പരിഗണിച്ചാണ് തീരുമാനം. പര്യടനം മുഴുവനായി മാറ്റിവച്ചില്ലെങ്കിലും മെൽബണിലും സിഡ്നിയിലും നടക്കേണ്ട മത്സരങ്ങളെങ്കിലും മാറ്റിവെക്കാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. (india women australia tour)
“സിഡ്നിയിലെയും മെൽബണിലെയും കൊവിഡ് ലോക്ക്ഡൗണിനാലും അതിർത്തികൾ അടച്ചതിനാലും ഇവിടെ മത്സരങ്ങൾ നടത്തുക ബുദ്ധിമുട്ടാവും. എപ്പോൾ, എങ്ങനെ ഈ മത്സരങ്ങൾ നടത്താനാവുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ കേന്ദ്രസർക്കാരുമായി ചർച്ചനടത്തുകയാണ്. ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാവും.”- ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.
പര്യടനത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചിരുന്നു. മൂന്ന് ഫോർമാറ്റുകൾക്കുമുള്ള ടീമുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പരിചിതരായ താരങ്ങൾക്കൊപ്പം മൂന്ന് പുതുമുഖങ്ങൾ കൂടി ടീമിൽ ഉൾപ്പെട്ടിരിക്കുന്നു. 18 അംഗങ്ങൾ അടങ്ങിയ ടെസ്റ്റ്, ഏകദിന ടീമിനെ മിതാലി രാജും 17 താരങ്ങൾ അടങ്ങിയ ടി-20 ടീമിനെ ഹർമൻപ്രീത് കൗറും നയിക്കും.
Read Also : ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പരക്കുള്ള ഓസ്ട്രേലിയൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു
പരുക്കേറ്റ് പുറത്തായിരുന്ന സ്പിന്നർ രാജേശ്വരി ഗെയ്ക്‌വാദ് ടീമിൽ തിരികെയെത്തി. ഇടങ്കയ്യൻ ബാറ്റർ യസ്തിക ഭാട്ടിയ, പേസർമാരായ മേഘ്ന സിംഗ്, രേണുക താക്കൂർ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ഇംഗ്ലണ്ട് പര്യടനത്തിൽ ടീമിലുണ്ടായിരുന്ന രാധ യാദവ്, അരുന്ധതി റെഡ്ഡി, പ്രിയ പുനിയ, ഇന്ദ്രാനി റോയ് എന്നിവർക്ക് സ്ഥാനം നഷ്ടമായി.
ഇന്ത്യക്കെതിരെ സ്വന്തം നാട്ടിൽ മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും ഒരു ഡേനൈറ്റ് ടെസ്റ്റുമാണ് ഓസ്ട്രേലിയ കളിക്കുക. സെപ്തംബർ 19ന് ഏകദിന മത്സരത്തോടെയാണ് ഇന്ത്യൻ ടീമിൻ്റെ ഓസീസ് പര്യടനം ആരംഭിക്കുക. സെപ്തംബർ 22, 24 തീയതികളിൽ അടുത്ത ഏകദിനങ്ങൾ നടക്കും. മെൽബണിലാണ് മത്സരങ്ങൾ. സെപ്തംബർ 30ന് പെർത്തിൽ ടെസ്റ്റ് മത്സരം ആരംഭിക്കും. പിങ്ക് ബോൾ ടെസ്റ്റാണ് ഇത്. ഒക്ടോബർ 7, 9, 11 തീയതികളിലായാണ് ടി-20 പരമ്പര.
മെഗ് ലാനിംഗ് ടീമിനെ ആണ് ഓസീസ് ടീമിനെ നയിക്കുക. സൂപ്പർ താരങ്ങളായ മേഗൻ ഷട്ട്, ജെസ് ജൊനാസൻ എന്നിവർക്ക് ടീമിൽ അവസരം ലഭിച്ചില്ല. ഇവർക്ക് പകരം ജോർജിയോ റെഡ്മയ്നെ, സ്റ്റെല്ല ക്യാമ്പെൽ എന്നീ പുതുമുഖങ്ങൾ ടീമിൽ ഉൾപ്പെട്ടു.
Story Highlights : india women australia tour reschedule
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here