Advertisement

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന ; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി മുൻ ഐബി ഉദ്യോഗസ്ഥൻ വി കെ മെയ്‌നി

August 25, 2021
Google News 2 minutes Read

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി വി കെ മെയ്‌നി. കേസിലെ പതിനേഴാം പ്രതിയാണ് മുൻ ഐബി ഉദ്യോഗസ്ഥനായ വി കെ മെയ്‌നി.

ഇതിനിടെ ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബിഐക്കെതിരെ ഗുരുതര പരാമർശങ്ങളുമായി കോടതി രംഗത്തെത്തിയിരുന്നു. ചാരക്കേസില്‍ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും, ഗൂഢാലോചനയെന്ന സിബിഐ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി നിലപാടെടുത്തു. സിബി മാത്യൂസിന്റെ മുൻ‌കൂർ ജാമ്യം അനുവദിച്ചു കൊണ്ടാണ് കോടതി ഇക്കാര്യം വ്യകത്മാക്കിയത്.

ഐഎസ്ആർഒ ഗൂഢാലോചനക്കേസിലെ സിബിമാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യ ഉത്തരവിലാണ് സിബിഐക്കെതിരെ തിരുവനന്തപുരം ജില്ലാ കോടതി ഗൗരവ പരാമര്‍ശങ്ങൾ നടത്തിയത്. വിശദമായ വിലയിരുത്തലിനായി വിളിച്ചു വരുത്തിയ ജയിന്‍ കമ്മറ്റി റിപ്പോര്‍ട്ടും കേസ് ഡയറികളും പരിശോധിച്ചായിരുന്നു കോടതിയുടെ അനുമാനം.

Read Also : ഐഎസ്ആര്‍ഒ ഗൂഡാലോചന കേസില്‍ സിബി മാത്യൂസിന് മുന്‍കൂര്‍ജാമ്യം

ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരെ അന്നത്തെ അന്വേഷണ സംഘം തട്ടിക്കൊണ്ട് പോയെന്ന വാദം അംഗീകരിക്കാനാവില്ല. മാലി വനിതകള്‍ നിരന്തരം ശാസ്ത്രജ്ഞരെ സന്ദര്‍ശിച്ചതിന്റെ കാരണം കണ്ടെത്തണം. എന്നാല്‍ ഈ വനിതകള്‍ ചാരവൃത്തി നടത്തിയെന്ന് പറയാനാകില്ല. ചാരക്കേസിലെ കസ്റ്റഡി ചോദ്യം ചെയ്യല്‍ ഗൂഢാലോചന കേസിലും ആവര്‍ത്തിക്കേണ്ടതില്ലെന്നും കോടതി വിലയിരുത്തി. ഗൂഢാലോചന കേസിലെ നാലാം പ്രതിയായ സിബി മാത്യൂസിന് അറുപത് ദിവസത്തെ മുന്‍കൂര്‍ ജാമ്യമാണ് കോടതി അനുവദിച്ചത്.

Read Also : ഐഎസ്ആർഒ ചാരക്കേസ്; സിബിഐക്കെതിരെ ഗുരുതര പരാമർശങ്ങളുമായി കോടതി

Story Highlights : ISRO spy case conspiracy: Former IB officer granted anticipatory bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here