ഡിസിസി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി മലപ്പുറം കോൺഗ്രസിൽ ഭിന്നത

ഡിസിസി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി മലപ്പുറം കോൺഗ്രസിൽ ഭിന്നത. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണച്ച് ഐ ഗ്രൂപ്പില്‍ ഒരുവിഭാഗം. വി.എസ്.ജോയിയെ ജില്ലാ പ്രസിഡന്റാക്കണമെന്നാണ് ഐ ഗ്രൂപ്പിലെ മറുപക്ഷത്തിന്റെ ആവശ്യം. ആര്യാടന്‍ ഷൗക്കത്തിനുവേണ്ടി ഡിസിസി ഭാരവാഹികളും ജില്ലയിലെ കെപിസിസി അംഗങ്ങളില്‍ ചിലരും ഹൈക്കമാന്‍ഡിന് കത്തയച്ചതോടെ സ്ഥിതി വീണ്ടും സങ്കീര്‍ണമായി.
മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകനാണ് ആര്യാടൻ ഷൗക്കത്ത്. മുൻ നിലബൂർ നഗരസഭാ ചെയർമാനായിരുന്നു. വി.എസ് ജോയ് കെപിസിസി മലപ്പുറം, ജനറൽ സെക്രട്ടറിയാണ്,കെഎസ്‌യുവിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു.
മലപ്പുറത്ത് കാലങ്ങളായി എ ഗ്രൂപ്പിനാണ് ഡിസിസി അധ്യക്ഷ പദവി ലഭിച്ചിരുന്നത്. ഡിസിസി സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പിലും ഭിന്നതയുള്ളതായി സൂചന.
Story Highlights: ‘House of Terrors’ Is Up For Sale, Wait Before You Think About Buying