അഫ്ഗാൻ വിഷയത്തിൽ സർവകക്ഷിയോഗം ഇന്ന്

അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരമാണ് വിദേശകാര്യ മന്ത്രാലയം പാർലമെന്റിലെ കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം, അഫ്ഗാൻ നയം എന്നിവ വിദേശകാര്യ മന്ത്രാലയം രാഷ്ട്രീയ കക്ഷി നേതാക്കളോട് യോഗത്തിൽ വിശദീകരിക്കും. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ദൗത്യം തുടരുകയാണ്.
Read Also : ഇന്ത്യയുടെ രക്ഷാദൗത്യം തുടരുന്നു: അഫ്ഗാനിൽ നിന്ന് 200 പേർ കൂടി രാജ്യത്തേയ്‌ക്ക്
അഫ്ഗാനിസ്താനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന ദൗത്യം തുടർന്ന് ഇന്ത്യ. അഫ്ഗാനിൽ കുടുങ്ങിയ 200 പേരുമായി വ്യോമസേനാ വിമാനം കാബൂളിൽ നിന്ന് ഇന്ന് പുറപ്പെടും. ഇന്ത്യക്കാർക്ക് പുറമെ അഫ്ഗാൻ, നേപ്പാൾ പൗരന്മാരും ഡൽഹിയിലെത്തും. കാബൂളിൽ വ്യോമസേന നടത്തുന്ന ഒഴിപ്പിക്കലിന്റെ അവസാന വിമാനമാകും ഈ സർവീസ്.
കഴിഞ്ഞ ദിവസം മലയാളി കന്യാസ്ത്രീ അടക്കം അഫ്ഗാനിൽ കുടുങ്ങിയ 78 പേരുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഡൽഹിയിൽ എത്തിയിരുന്നു. 25 ഇന്ത്യൻ പൗരന്മാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. 536 പേരെയാണ് മൂന്ന് ദിവസത്തിനിടെ ഇന്ത്യയിലെത്തിച്ചത്.
Story Highlight: All-party meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here