Advertisement

കൊവിഡ് പ്രതിസന്ധി; കേരളം കടന്നുപോകുന്നത് ആശങ്കാജനകമായ സാഹചര്യത്തിലൂടെയെന്ന് വി.മുരളിധരൻ

August 26, 2021
Google News 0 minutes Read
v muraleedharan

കേരളത്തിലേത് ഗുരുതരമായ അവസ്ഥയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും വ്യക്തമാക്കി. ഹോം ക്വാറന്റീൻ സമ്പൂർണ പരാജയമെന്ന് വിമർശനം. ഇന്നലെ റിപ്പോർട്ട് ചെയ്‌ത 30000 ലധികം കേസുകൾ കേരളത്തിൽ നിന്നുള്ളതാണ്. കേരളത്തിലെ ടി പി ആർ 19 ശതമാനത്തിന് മുകളിലെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

കരുതല്‍ പഠിപ്പിക്കാന്‍ എന്നും വാര്‍ത്താസമ്മേളനം വിളിപ്പിക്കുന്ന മുഖ്യമന്ത്രിയെ കാണാനില്ലെന്നും മുരളീധരന്‍ തുറന്നടിച്ചു. സംസ്ഥാനത്തെ ആശുപത്രികളില്‍ കിടക്കകള്‍ പോലും ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാപ്പിള ലഹളയല്ല, കൊവിഡ് ആണ് പ്രധാനമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഇന്നലെ മുപ്പതിനായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,164 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 607 കൊവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 32,55,8530 ആയി. ആകെ മരണസംഖ്യ 4,36,365 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. എന്നാല്‍ പ്രതിദിന കേസുകളില്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here