Advertisement

ഫോട്ടോഷൂട്ടിനിടെ പുലി ആക്രമിച്ചു; മോഡലിന് ​ഗുരുതര പരുക്ക്

August 26, 2021
Google News 1 minute Read
leopard attack during photoshoot

ഫോട്ടോഷൂട്ടിനിടെ പുള്ളിപ്പുലി ആക്രമണം. ജർമനിയിൽ 36 കാരിയായ മോഡലിന് നേരെയായിരുന്നു പുലിയുടെ ആക്രമണം. സംഭവത്തിൽ ​ഗുരുതരമായ പരുക്കേറ്റ ജെസീക്ക ലെയ്ഡോൾഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബിർജിറ്റ് സ്റ്റാഷ് എന്ന 48 കാരിയുടെ ഉടമസ്ഥതയിലുള്ള മൃ​ഗസംരക്ഷണ കേന്ദ്രത്തിലായിരുന്നു ഫോട്ടോഷൂട്ടി. ആരാണ് ഫോട്ടോഷൂട്ടിന്റെ സംഘാടകനെന്നോ ആരായിരുന്നു ചിത്രങ്ങൾ പകർത്തിയതെന്നോ ഉള്ളവിവരങ്ങൾ ലഭിച്ചിട്ടില്ല. ​ഗുരുതരമായി പരുക്കേറ്റ ജസീക്ക അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി.

Read Also : വധുവല്ല, ഈ ഫോട്ടോഷൂട്ടിൽ ശ്രദ്ധ നേടിയത് വധുവിന്റെ സുഹൃത്താണ് !!

ബിർജിറ്റിന്റെ ഉടമസ്ഥതയിലുള്ള മൃ​ഗസംരക്ഷണ കേന്ദ്രത്തിൽ നിന്ന് പരസ്യച്തിരങ്ങൾക്കും മറ്റുമായി മൃ​ഗങ്ങളെ നൽകാറുണ്ട്. എന്നാൽ ഈ മൃ​ഗങ്ങൾ മുൻപ് ആരേയും ആക്രമിച്ചതായി റിപ്പോർട്ടില്ല. ബിർജിറ്റിന് തുടർന്നും ഈ മൃ​ഗങ്ങളെ വളർത്താനും മൃ​ഗ സംരക്ഷണ കേന്ദ്രം നടത്താനും നിയമപരമായി സാധിക്കുമോ എന്നകാര്യം അന്വേഷിക്കുകയാണ് പൊലീസ്.

Story Highlight: leopard attack during photoshoot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here