വധുവല്ല, ഈ ഫോട്ടോഷൂട്ടിൽ ശ്രദ്ധ നേടിയത് വധുവിന്റെ സുഹൃത്താണ് !!

തൂവെള്ള ഗൗണണിഞ്ഞ് വധു, ചുറ്റും ഒരേ നിറത്തിൽ ഗൗൺ അണിഞ്ഞ് വധുവിന്റെ സുഹൃത്തുക്കൾ. ഈ നിര കാണാൻ തന്നെ ഒരു ഭംഗിയാണ്. ക്രൈസ്തവ വിവാഹ ചടങ്ങുകളിൽ ബ്രൈഡ്‌സ് മെയിഡ് സാധാരണമാണ്.
കൂട്ടത്തിൽ വധുവിന്റെ ഉറ്റ സുഹൃത്തായിരിക്കും മെയ്ഡ് ഓഫ് ഓണർ, ബ്രൈഡ്‌സ് മെയ്ഡ്‌സിലെ പ്രധാനി. വിവാഹ ഫോട്ടോഷൂട്ടുകളിൽ വധു-വരന്മാർക്കാണ് പ്രാധാന്യമെങ്കിലും, റെബേക്കയുടെ വിവാഹ ഫോട്ടോഷൂട്ടിൽ ശ്രദ്ധ നേടിയത് മെയ്ഡ് ഓഫ് ഓണറായ ഷാരിലിനാണ് !!
നവമിഥുനങ്ങളായ റെബേക്കയും ജെയിംസും ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ വിവിധ ഗോഷ്ടികളുമായി ഷാരിലിനും ഒപ്പമുണ്ടായിരുന്നു.
റെബേക്കയുടെ ശിരോവസ്ത്രം പിടിക്കാനാണ് ഫോട്ടോഗ്രാഫർ ആഷ്‌ലി ഷാരിലിന്റെ സഹായം തേടുന്നത്. പിന്നീടങ്ങോട് നടന്ന ഫോട്ടോഷൂട്ടുകളിൽ കാണികളെ പൊട്ടിച്ചിരിപ്പിച്ച് ശ്രദ്ധ നേടിയത് ഷാരിലിനായിരുന്നു. എന്നാൽ സുഹൃത്തുക്കളായ റെബേക്കയും ഷാരിലിനും ഇത് നേരത്തെ പ്ലാൻ ചെയ്തിരുന്നതാണെന്ന് റെബേക്ക പറഞ്ഞു.
വരനായ ജെയിംസിന് കാര്യം മനസ്സിലായില്ലെങ്കിലും അവരുടെ കുസൃതിക്കൊത്ത് നിന്ന് കൊടുക്കുകയായിരുന്നു. ഈ വിവാഹ ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്.
funny bridesmaid photo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here