Advertisement

കൊവിഡ് : സംസ്ഥാനത്ത് അശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോ​ഗ്യ മന്ത്രി

August 27, 2021
Google News 1 minute Read
dont panic says veena george

സംസ്ഥാനത്ത് അശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. പ്രതിദിനം രോഗികളുടെ എണ്ണം ഉയരുകയാണ്. അതുകൊണ്ട് തന്നെ ജാഗ്രത ഉണ്ടാകണമെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറയുന്നു. കേരളത്തിൽ 50 ശതമാനത്തിലധികം പേർ രോഗികൾ അല്ലെന്നും മന്ത്രി വ്യക്തമാക്കി.

വീടിനുള്ളിലും പുറത്തും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി ഓർമിപ്പിച്ചു. ബന്ധുവീടുകളിലെ സന്ദർശനം പരമാവധി ഒഴിവാക്കണം. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ഷോപ്പിംഗിനും മറ്റും പോകുമ്പോൾ കുഞ്ഞുങ്ങളെ ഒഴിവാക്കണം. ഇന്ന് ഒരു ലക്ഷത്തി എഴുപതിനായിരത്തിൽ അധികം ടെസ്റ്റുകൾ നടത്തിയെന്നും ,കേരളത്തിൽ പരമാവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

70.24 % പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. കേരളത്തിൽ കൊവിഡ് മരണസംഖ്യ ഏറ്റവും കുറവാണ്. 2131 രോഗികൾ ഐസിയുവിൽ ഉണ്ട്. ഐസിയു കിടക്കകളിൽ ഒളിവുള്ളത് 43 % ആണ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുന്നു ഉണ്ടെങ്കിലും ആശുപത്രികളിൽ മതിയായ സൗകര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

Read Also : കൊവിഡ് പ്രതിരോധം; സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ

കൊവിഡ് മരണം സുതാര്യമായി ആണ് സംസ്ഥാനത്ത് അപ്ഡേറ്റ് ചെയ്യുന്നത്. സെപ്റ്റംബർ 30 നുള്ളിൽ 18 വയസിന് മുകളിൽ ഉള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. വീട്ടിൽ സൗകര്യമില്ലെങ്കിൽ ഡിസിസികളിലേക്ക് മാറാൻ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. വീടുകളിൽ ഒരാൾ പൊസിറ്റീവായാൽ കർശന ക്വാറന്റീൻ പാലിക്കണമെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു.

Story Highlight: dont panic says veena george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here