Advertisement

മൈസൂരു കൂട്ടബലാത്സംഗം: പ്രതികള്‍ വിഡിയോ ചിത്രീകരിച്ച് പണമാവശ്യപ്പെട്ടെതായി പൊലീസ്

August 27, 2021
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൈസൂരുവിൽ എംബിഎ വിദ്യാർത്ഥിനിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ സംഘം, ഇതിന്റെ വിഡിയോ പ്രചരിപ്പിക്കാതിരിക്കാൻ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പൊലീസ്. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ വൈറലാക്കുമെന്നും പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പൊലീസിന് പ്രതികളെ പിടികൂടാനായിട്ടില്ല. ഡിഎന്‍എ തെളിവുകള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

ഇതിനിടെ പ്രതികളെ പിടികൂടാനാകാത്തതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തെ മാറ്റി. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘത്തെ സര്‍ക്കാര്‍ മാറ്റിയത്.

Read Also : മൈസൂരു കൂട്ടബലാത്സംഗം ; ഒറ്റപ്പെട്ട പ്രദേശത്ത് പെൺകുട്ടിയും സുഹൃത്തും പോയത് എന്തിന്? വിവാദ പരാമർശവുമായി കർണാടക ആഭ്യന്തര മന്ത്രി

മൈസൂരുവിലെ ചാമുണ്ഡി ഹിൽസിലാണ് കോളജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയതായിരുന്നു വിദ്യാർത്ഥിനി. ബൈക്ക് തടഞ്ഞ് നിർത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തി. ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതായാണ് പൊലീസിൽ നിന്ന് ലഭിച്ച വിവരം. ബോധരഹിതയായ പെൺകുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Read Also : ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല ; വാർത്ത നിഷേധിച്ച് താലിബാൻ

Story Highlight: mysore gang rape rapists recorder the crime demanded money

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement