പന്തീരാങ്കാവ് കേസ്; അലന്‍ ഷുഹൈബിന് സുപ്രിംകോടതി നോട്ടിസ്
August 27, 2021
1 minute Read

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ പ്രതി അലന്‍ ഷുഹൈബിന് സുപ്രിംകോടതി നോട്ടിസ്. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ഹര്‍ജിയിലാണ് നടപടി.
അടുത്ത മാസം 21ന് ഹര്‍ജി വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസിലെ മറ്റൊരു പ്രതി താഹ ഫസലിന്റെ ജാമ്യാപേക്ഷയോടൊപ്പം, അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ആവശ്യവും പരിഗണിക്കും. അലന്‍ ഷുഹൈബിന് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ഐഎ അന്വേഷണ സംഘം സുപ്രിംകോടതിയെ സമീപിച്ചത്.
Story Highlight: sc notice to alan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement