Advertisement

ഒൻപത് വയസുകാരിയുടെ പീഡന കൊലപാതകം; ഡൽഹി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

August 28, 2021
Google News 1 minute Read
Crime Branch's charge sheet

ഡൽഹി നങ്കലിൽ ഒൻപത് വയസ്സുള്ള ദലിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവതി ഡൽഹി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. 400 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കുറ്റപത്രത്തിൽ ശ്മശാനയത്തിലെ പൂജാരി ഉൾപ്പെടെ നാലു പേരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കുറ്റപത്രം പട്യാല ഹൗസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.

Read Also : ‘ലൈംഗികാതിക്രമം ചെറുത്തില്ലെങ്കിൽ സമ്മതപ്രകാരമെന്ന് കണക്കാക്കും’: മദ്രാസ് ഹൈക്കോടതി

പെൺകുട്ടി പീഡനത്തിനിരയായെന്ന് സ്ഥിരീകരിക്കാൻ തെളിവുകളില്ലെന്ന് ഡൽഹി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയിൽ വിരുദ്ധ റിപ്പോർട്ട് നൽകി പൊലീസ്. എഫ്‌.ഐ.ആർ.ലെ നിഗമനങ്ങൾക്ക് വിരുദ്ധമാണ് ഡൽഹി പൊലീസിന്റെ പുതിയ നിലപാട്. പൊലീസ് തയ്യാറാക്കിയ എഫ്ഐ.ആറിന് അടിസ്ഥാനം എന്നത് പ്രതികൾ നൽകിയ മൊഴിയാണ്. ബലാത്സംഗം നടത്തിയെന്നായിരുന്നു പ്രതികൾ ആദ്യം നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ കൊലപാതകവും ബലാത്സംഗ കുറ്റവും പോസ്കോ ചുമത്തി കേസ് ഫയൽ ചെയ്തിരുന്നു.

എന്നാൽ വിചാരണാ കോടതിയിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിൽ ബലാത്സംഗം നടന്നു എന്ന് തെളിയിക്കുന്ന തെളിവുകൾ കിട്ടിയിട്ടില്ല എന്നുള്ളതാണ്. ശാസ്ത്രീയമായി തെളിയിക്കാൻ സാധിച്ചിട്ടില്ല എന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ഇങ്ങനെ മരണപ്പെടുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് 10 ലക്ഷം രൂപ ലഭിക്കുന്നതാണ് അതിൽ 2 ലക്ഷം രൂപ അനുവദിച്ചു ബാക്കി തുക കേസ് തെളിഞ്ഞാൽ മാത്രമേ സാധിക്കു എന്ന് കോടതി വ്യക്തമാക്കി.

Story Highlight: Crime Branch’s charge sheet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here