Advertisement

അർജന്റൈൻ താരം ജോർജ് ഡയസ് ബ്ലാസ്റ്റേഴ്സിലെത്തി; വരവ് വായ്പാടിസ്ഥാനത്തിൽ

August 28, 2021
Google News 2 minutes Read
jorge pereyra díaz blasters

നീണ്ട അഭ്യൂഹങ്ങൾക്കും സംശയങ്ങൾക്കുമൊടുവിൽ അർജൻ്റൈൻ മുന്നേറ്റ നിര താരം ജോർജ് പെരേര ഡയസ് ബ്ലാസ്റ്റേഴ്സിലെത്തി. ഒരു സീസണിലേക്കായി വായ്പാടിസ്ഥാനത്തിലാണ് അർജന്റൈൻ ക്ലബ് പ്ലാറ്റെൻസിൽ നിന്ന് 31കാരനായ താരം ഐഎസ്എൽ ക്ലബിലെത്തുന്നത്. താരത്തെ വിട്ടുനൽകാൻ പ്ലാറ്റെൻസ് ഒരുക്കമായിരുന്നില്ലെങ്കിലും അവസാന സമയത്തെ ചരടുവലികളിലൂടെ വായ്പാടിസ്ഥാനത്തിൽ താരത്തെ ബ്ലാസ്റ്റേഴ്സ് ക്ലബിലെത്തിക്കുകയായിരുന്നു. (jorge pereyra díaz blasters)

ആദ്യം മുതൽക്ക് തന്നെ ബ്ലാസ്റ്റേഴ്സിൻ്റെ റഡാറിലുള്ള താരമാണ് ഡയസ്. എന്നാൽ, ക്ലബിൻ്റെ സുപ്രധാന താരമായ താരത്തെ വിട്ടുനൽകാനാവില്ലെന്ന് അർജൻ്റൈൻ ക്ലബ് നിലപാടെടുത്തു. കരാർ ഒരു വർഷത്തേക്ക് കൂടി ബാക്കി ഉണ്ടായിരുന്നതിനാൽ പ്ലാറ്റെൻസിൻ്റെ കടുംപിടുത്തം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകുമെന്ന അവസ്ഥ വന്നു. നീക്കം നടക്കില്ലെന്ന മട്ടിലുള്ള വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി ക്ലബ് താരത്തിൻ്റെ വരവ് വെളിപ്പെടുത്തിയത്.

Read Also : ഇഷാൻ പണ്ഡിറ്റ ജംഷഡ്പൂർ എഫ്സിയിലേക്ക്?

2008ൽ അർജൻ്റൈൻ ക്ലബ് ഫെറോ കാരിൽ ഓസ്റ്റെക്ക് വേണ്ടി കളിച്ചാണ് താരം പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. മെക്സിക്കോ, ബൊളീബിയ, ചിലി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകളിലും ഹോർഹെ ബൂട്ടണിഞ്ഞിട്ടുണ്ട്.

ഉറുഗ്വേ മധ്യനിര താരം അഡ്രിയാൻ ലൂണ, ബോസ്നിയൻ പ്രതിരോധ താരം എനെസ് സിപോവിച് എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിലേക്കായി ടീമിലെത്തിച്ചത്. ഡയസ് ബ്ലാസ്റ്റേഴ്സിൻ്റെ മൂന്നാമത്തെ വിദേശതാരമാണ്. അറ്റാക്കിംഗ് മിഡ്ല്ഫീൽഡറായ ലൂണ, ഓസ്ട്രേലിയയിലെ എ ലീഗിൽ കളിക്കുന്ന മെൽബൺ സിറ്റിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്നത്. കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്സിയിൽ കളിച്ച താരമാണ് സിപോവിച്.

വരുന്ന സീസണിലും ഐഎസ്എൽ ഗോവയിൽ തന്നെ നടന്നേക്കും എന്നാണ് റിപ്പോർട്ട്. രാജ്യത്തെ കൊവിഡ് വ്യാപനം പരിഗണിച്ച് ഒരു സ്ഥലത്ത് തന്നെ ഇത്തവണയും ഐഎസ്എൽ നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസൺ ഗോവയിലാണ് നടത്തിയത്. ലീഗ് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും മത്സരങ്ങൾ ഗോവയിൽ തന്നെ നടക്കുമെന്ന് സൂചനയുണ്ട്. ഗോവയ്ക്കൊപ്പം കൊൽക്കത്തയും സംഘാടകർ പരിഗണിക്കുന്നുണ്ട്.

ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് കഴിഞ്ഞ സീസൺ ഐഎസ്എൽ നടത്തിയത്. സീസണിൽ മുംബൈ സിറ്റി എഫ്സി സീസൺ ഡബിൾ നേടിയിരുന്നു. ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തി ഐഎസ്എൽ ഷീൽഡ് സ്ന്തമാക്കിയ ഐലാൻഡേഴ്സ് ഫൈനലിൽ വിജയിച്ച് ഐഎസ്എൽ കിരീടവും സ്വന്തമാക്കിയിരുന്നു.

Story Highlight: jorge pereyra díaz kerala blasters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here